ADVERTISEMENT

അഭിനേതാക്കാളും നർത്തകരുമായ സൗഭാഗ്യ വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് കഴിഞ്ഞ ദിവസമാണ് മകൾ ജനിച്ചത്. ടിക് ടോക് വിഡിയോകളിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  കുഞ്ഞു ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.  ഇപ്പോഴിതാ കുഞ്ഞാവയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. 

sowbhagya-venkitesh-share-a-precious-family-picture1

സൗഭാഗ്യയും അമ്മ താരാ കല്യാണും അവരുടെ അമ്മ സുബ്ബലക്ഷ്മിയും കുഞ്ഞാവയുമൊന്നിച്ചുള്ള ഒരു മനോഹരമായ ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. നാല് തലമുറ ഒന്നിച്ചു ചേരുന്ന ആ അപൂർവചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി ആരാധകരും എത്തി. ‘ഇത് അമൂല്യമായ ചിത്രമല്ലേ? ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ഏകദേശം 4 വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭർത്താവിന് ഈ വർഷം പപ്പയെ നഷ്ടപ്പെട്ടു. ദൈവം എല്ലായ്‌പ്പോഴും എല്ലാ സൗഭാഗ്യങ്ങളും തരണമെന്നില്ല, പക്ഷേ അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നൽകി’ എന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. 

അർജുനും കുഞ്ഞിനുമൊപ്പമുള്ള ഒരു കുഞ്ഞു വിഡിയോയും സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. കു‍ഞ്ഞിനെ നെഞ്ചോട് ചേർത്ത് കംഗാരു കെയറിങ് ചെയ്യുന്ന മറ്റൊരു ചിത്രം പങ്കുവച്ച് കംഗാരു കെയറിങ്ങിന്റെ ഗുണങ്ങളെ കുറിച്ചും സൗഭാഗ്യ കുറിച്ചു. 

അർജുനും സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണുമാണ് സൗഭാഗ്യയ്ക്ക് കുഞ്ഞുണ്ടായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. അച്ഛനായ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അർജുനും പങ്കുവച്ചിരുന്നു. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ടായിരുന്നു

മകൾക്കൊപ്പമുള്ള ആദ്യ ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത് ഇങ്ങനെയാണ് ‘നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. ഭാവിയിലും ഞങ്ങൾക്ക് ഇത് ആവശ്യമാണ്. ഇവൾ സുദർശന അർജുൻ ശേഖർ’ മകൾക്കൊപ്പം ആശുപത്രി കിടക്കയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചതിങ്ങനെ. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയ്ക്കും കുഞ്ഞിനും ആശംസകൾ നേരുന്നത്.

 

English Summary : Sowbhagya Venkitesh share precious family pictutre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com