ADVERTISEMENT

ചില കുട്ടികൾക്ക്  മൂക്കിന്റെ തുമ്പിലാണ് കോപം, പലപ്പോഴും നിസാര കാര്യങ്ങൾക്കാവാം കുട്ടികൾക്ക് ദേഷ്യം വരുന്നത്. എന്നാൽ ഈ അമിത ദേഷ്യം അത്ര നല്ലതുമല്ലല്ലോ. കുട്ടികൾ ദേഷ്യപ്പെടുന്തതിന് പല കാരണങ്ങളുണ്ടാകാം. കോപാകുലനാകുകയും കളിപ്പാട്ടങ്ങളും മറ്റും എറിഞ്ഞ് ഉടയ്ക്കുകയുമൊക്കെ ചെയ്യുമ്പോൾ സ്വാഭാവികമായും രക്ഷകർത്താക്കൾക്കും ദേഷ്യം വരികയും പിന്നെ അത് അടിയിലും വഴക്കിലുമൊക്കെ കലാശിക്കുകയും ചെയ്യും. എന്നാൽ ഇത്തരക്കാരോട് അല്പം ശാന്തമായി പെരുമാറി നോക്കൂ. അവർക്കും പറയാനുള്ളത് ഒന്ന് കേട്ടു നോക്കൂ. കുഞ്ഞുങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന നല്ല മാറ്റങ്ങള്‍ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ കോപാകുലനായ  മകനെ ശാന്തനാക്കുന്ന ഒരമ്മയുടെ വിഡിയോയാണിത്. ഈ അമ്മയും കുട്ടിയും എല്ലാ രക്ഷാകർത്താക്കൾക്കും ഒരു പാഠമാണ്.

ഡെസ്റ്റിനി ബെന്നറ്റ് എന്ന യുവതിയും മകനുമാണ് വിഡിയോയിലുള്ളത്. ഒപ്പമുള്ള കുറിപ്പിൽ കുട്ടിയെ എങ്ങനെ ശാന്തനാക്കാമെന്നും അവർ വിശദീകരിക്കുന്നു. മകനെ താൻ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ഡെസ്റ്റിനി പറയുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ചിലപ്പോൾ കാര്യങ്ങൾ നമ്മുടെ വഴിക്ക് വരികയില്ല, അത് നമ്മെ ദേഷ്യം പിടിപ്പിക്കുന്നു, എന്നാൽ അവ കാര്യമാക്കാതിരിക്കാൻ നാം പഠിക്കണമെന്ന് അനുകമ്പയോടെ മകനോട് അവർ പറയുന്നു. ഒടുവിൽ കോപമമടങ്ങിയ മകൻ സ്നേഹത്തോടെ അമ്മയെ ആലിംഗനം ചെയ്യുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.

അമ്മയും മകനും തമ്മിലുള്ള വൈകാരികത നിറഞ്ഞ ഈ വിഡിയോ രണ്ട് ലക്ഷത്തിൽപ്പരം പേരാണ് കണ്ടുകഴിഞ്ഞത്. ചെറിയ കുട്ടിയോട് ദേഷ്യപ്പെടുന്നതിന് പകരം ശാന്തമായി സാഹചര്യം കൈകാര്യം ചെയ്തതിന് ഡെസ്റ്റിനിയെ അഭിനന്ദിച്ച് നിരവധി കന്റുകളാണ് വരുന്നത്.

 

English Summary : Mother calming down angry kid good parenting video

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com