ADVERTISEMENT

ഹാർഡി സന്ധുവിന്റെ പഞ്ചാബി പോപ് സോങ് ‘ബിജ്​ലീ ബിജ്​ലീ’യ്​ക്കൊപ്പം തകർപ്പൻ നൃത്തം ചെയ്യുന്ന കൊച്ചു പെൺകുട്ടിയുടെ വിഡിയോ‌ വൈറലാകുന്നു. അച്ഛനൊപ്പമാണ് ഈ കുരുന്നിന്റെ നൃത്തം. പാബ്ലോയും മകൾ വെറോണിക്കയും തങ്ങളുടെ ഡാൻസ് വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ തങ്ങളുടെ ഡാൻസ് വിഡിയോകളിലൂടെ നിരവധി ആരാധകരെയാണ്  ഈ അച്ഛനും മകളും സ്വന്തമാക്കിയിരിക്കുന്നത്.  പോസ്റ്റ് ചെയ്‌തു ഒരു ദിവസത്തിനുള്ളിൽ തന്നെ വിഡിയോ നിരവധി ലൈക്കുകളും കമന്റുകളും കൊണ്ട് വൈറലായി.

 

‘ഇന്ത്യക്കാരോട് സ്നേഹത്തോടെ, ലവ് ഇന്ത്യ എന്ന കുറിപ്പോടെയാണ് പാബ്ലോ  വിഡിയാ പങ്കുവച്ചത്. ഇന്ത്യയിൽ നിന്നുള്ള സ്നേഹമറിയിച്ചും നിരവധി കമന്റുകൾ വിഡിയോയ്ക്ക് താഴെ വരുന്നുണ്ട്. വാഷ്‍ റൂമിന്റെ കണ്ണാടിയിൽ നോക്കിയാണ് ഇവരുടെ മിക്ക വിഡിയോകളും. അച്ഛനൊപ്പം അച്ഛനേക്കാൾ ഭംഗിയായാണ് മകളുടെ ചുവടുകൾ. ഇരുവരുടേയും ചെറിയ ചലനങ്ങൾ പോലും മനോഹരമാണ്.അച്ഛനും മകൾക്കുമുള്ള അഭിനന്ദനങ്ങൾ കൊണ്ട് കമന്റ്‌സ് സെക്ഷൻ നിറഞ്ഞിരിക്കുന്നു. 

 

English Summary:  Little girl dancing with her dad on Punjabi song Bijlee Bijlee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com