ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കലാകാരിയാണ് സൗഭാഗ്യ വെങ്കിടേഷ്. മുൻപ് ഡബ്സ്മാഷ് വിഡിയോയു
മായാണ് സൗഭാഗ്യവും ഭർത്താവ് അർജ്ജുനും സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നത്. എന്നാലിപ്പോൾ ജീവിതത്തിലെ പുതിയ അതിഥിയുടെ വിശേഷങ്ങളാണ് അവർ കൂടുതലായും പങ്കുവയ്ക്കുന്നത്.
മകൾ സുദർശയനയുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ഫോട്ടോഷൂട്ടും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളുമാണിപ്പോൾ സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. നാലു തലമുറകളുടെ സംഗമചിത്രവും ഏറെ സന്തോഷത്തോടെ സൗഭാഗ്യപോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞതിഥിയാണ് തന്റെ ജീവിതത്തിലെ എല്ലാമെന്നും എല്ലാം എന്നതിന്റെ യഥാർഥ അർഥം താനറിഞ്ഞത് മകളിലൂടെയാണെന്നു കുറിച്ചുകൊണ്ടാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
ഈ നിമിഷങ്ങൾ തന്നെ അനുഗ്രഹീതയാക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങിൽ കുടുംബത്തോടൊപ്പമുള്ള ചിത്രം സൗഭാഗ്യ പങ്കുവച്ചത്.
സൗഭാഗ്യയുടെ അമ്മ താരാകല്യാണും താരയുടെ അമ്മ സുബ്ബലക്ഷ്മിയുമെല്ലാമുള്ള സന്തോഷ മുഹൂർത്തങ്ങളുടെ ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവച്ചത്.
Content Summary : Sowbhagya Venkitesh Shares Sudarhana's New photos