ഡിമെൻഷ്യ ബാധിച്ച രോഗികൾക്ക് സമ്മാനങ്ങളുമായി പെൺകുട്ടി; ഹൃദ്യം ഈ വിഡിയോ

HIGHLIGHTS
  • ആരെയെങ്കിലും സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എന്റെ കുഞ്ഞ് പറഞ്ഞു.
gifts-from-little-girl
SHARE

മറവിരോഗം ബാധിച്ച് കെയർ ഹോമിൽ കഴിയുന്ന രോഗികൾക്ക് സമ്മാനങ്ങളുമായെത്തിയ ഒരു കൊച്ചു പെൺകുട്ടിയുെട വിഡിയോ വൈറലാകുന്നു. പ്രചോദനകരമായ നിറയെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂെട നാം നിത്യവും കാണാറുണ്ട്. അത്തരത്തിൽ പ്രായമായവരോടുള്ള കരുതൽ കൊണ്ട് സോഷ്യൽ ലോകത്ത് ഇടം പിടിയ്ക്കുകയണീ കുരുന്ന്. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ മുതിർന്നവർക്കുപോലും പ്രചോദനമാണ്.

‘ആരെയെങ്കിലും സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എന്റെ കുഞ്ഞ് പറഞ്ഞു. അതിനാൽ ഞങ്ങൾ മെമ്മറി കെയർ യൂണിറ്റിലേക്ക് പോയി.’എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി. ഈ കൊച്ചു പെൺകുട്ടി പാവകളുമായി മെമ്മറി കെയർ യൂണിറ്റിലേക്ക് പ്രവേശിക്കുകയും. അവിടുത്തെ രോഗികൾക്ക് പാവകൾ സമ്മാനിക്കുകയുമാണ്. അപ്രതീക്ഷിതമായി സമ്മാനങ്ങൾ കാണുമ്പോൾ അവർ അത്യന്തം സന്തോഷിക്കുന്നതും വി‍ഡിയോയിൽ കാണാം. അവരിൽ പലരും പെൺകുട്ടിയെ സന്തോഷത്തോടെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു.ഡിമെൻഷ്യ ബാധിച്ചവരുടെ ജീവിതത്തിലെ ഒരു സുവർണ്ണ നിമിഷമായിരുന്നു അത്.

ഈ കുട്ടിയുടെ കരുതലിനും സ്നേഹത്തിനും അഭിന്ദനമറിയിച്ച് നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്. രോഗികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും. മകളെ ഇത്ര കരുണയുള്ളവളായി വളർത്തിയതിന് പെൺകുട്ടിയുടെ മാതാപിതാക്കളെ അഭിനന്ദനച്ചുകൊണ്ടുമാണ് ആളുകൾ ഈ നന്മയുടെ വിഡിയോ പങ്കുവയ്ക്കുന്നത്.

Content Summary : Dementia Affected Patients Get Gifts From Little Girl

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA