സുന്ദരൻ കേക്കുമായി അസിന്റെ മാലാഖക്കുട്ടി; മകളുടെ ക്യൂട്ട് ചിത്രങ്ങളുമായി താരം

HIGHLIGHTS
  • മകൾക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിലെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്
asin-share-daughter-arin-s-christmas-photos
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഇപ്പോഴിതാ മകളുടെ ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് അസിൻ. മകൾക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിനിടയിൽ നിന്നും പകർത്തിയ ഏതാനും ചിത്രങ്ങളാണ് അസിൻ പങ്കുവച്ചിരിക്കുന്നത്. ക്രിസ്മസ് ട്രീയ്ക്കും കേക്കിനുമരികെ ചിരിയോടെ നിൽക്കുകയാണ് കുഞ്ഞു അരിൻ.

സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയനായികയാണ് അസിന്‍ തോട്ടുങ്കൽ. തമിഴ്, ഹിന്ദി ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന അസിൻ വ്യവസായ പ്രമുഖനായ രാഹുൽ ശർമയുമായുള്ള വിവാഹത്തോടെയാണ് അഭിനയരംഗത്തു നിന്ന് ബ്രേക്ക് എടുത്തത്. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അസിൻ. 

2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. 2017 ഒക്ടോബർ 24 നാണ് അരിൻ പിറന്നത്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം ഡൽഹിയിലാണ് അസിൻ താമസം. അരിന്റെ ആദ്യത്തെ ക്രിസ്മസിന് ക്രിസ്മസ് അപ്പൂപ്പന്റെ കുപ്പായമൊക്കെയിട്ട്് അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞ് അരിന്റെ ഫോട്ടോയും ഇവർ പങ്കുവച്ചിരുന്നു.

Enlish Summay : Asin share daughter Arin's christmas photos

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS