ഹൃദയംകൊണ്ട് ഹൃദയം കവർന്ന് ആരാധ്യ, ക്യൂട്ട് സെൽഫി; അക്കൗണ്ട് മകൾ ഏറ്റെടുത്തോയെന്ന് ആരാധകർ

aishwarya-rai-with-aaradhya
SHARE

ആഘോഷങ്ങൾ എന്തുമാകട്ടെ. മകൾക്കൊപ്പം തന്റെ ജീവിതത്തിലെ സുന്ദരമുഹൂർത്തങ്ങളുടെ ഓർമച്ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് മുൻ ലോകസുന്ദരി ഐശ്വര്യ റായ്. പുതുവത്സരത്തിലും ഐശ്വര്യ പതിവ് മുടക്കിയില്ല. മകൾ ആരാധ്യയ്ക്കൊപ്പമുള്ള ഒരു ക്യൂട്ട് സെൽഫി പങ്കുവച്ചുകൊണ്ടാണ് ഐശ്വര്യ ആരാധകർക്കായി നവവത്സരാശംസകൾ നേർന്നത്.

പുഞ്ചിരിക്കുന്ന അമ്മയ്ക്കരുകിൽ ചിരിച്ചുകൊണ്ട് ഹൃദയാകൃതിയിൽ കൈകൾ വച്ചുകൊണ്ടാണ് കുഞ്ഞ് ആരാധ്യ സെൽഫിക്കായി പോസ് ചെയ്തത്. ‘‘ എല്ലാവർക്കും സ്നേഹവും സമാധാനവും സന്തോഷവും ആയുരാരോഗ്യസൗഖ്യവുമുള്ള ഒരു പുതുവത്സരം ആശംസിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’ എന്ന സ്നേഹക്കുറിപ്പിനൊപ്പമാണ് മകളുമൊത്തുള്ള സുന്ദരചിത്രം ഐശ്വര്യ പങ്കുവച്ചത്.

ഭൂരിപക്ഷം ആരാധകരും താരത്തിനും കുടുംബത്തിനും തിരിച്ച് പുതുവത്സര ആശംസകൾ നേർന്നെങ്കിലും മറ്റുചിലർക്ക് അറിയേണ്ടിയിരുന്നത് താരം ഈ വർഷമെങ്കിലും അഭിനയജീവിതത്തിൽ സജീവമാകുമോയെന്നായിരുന്നു. മറ്റൊരാളുടെ സംശയം ഐശ്വര്യയുടെ അക്കൗണ്ട് ആരാധ്യ ഏറ്റെടുത്തോ എന്നാണ്.

Content Summary : Aishwarya Rai Shares Beautiful Selfi with Aaradhya

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA