ഒന്നര വയസ്സിനുള്ളിൽ സൃഷ്ടിച്ചത് രണ്ട് ലോക റെക്കോർഡുകൾ : ‘ലക്കി സ്റ്റാറാണ്’

HIGHLIGHTS
  • കലാംസ് വേൾഡ് റെക്കോർഡ്സിലാണ് ലക്കി ആദ്യമായി ഇടം നേടിയത്.
Viraaj Lucky won Two World Records
വിരാജ് ലക്കി
SHARE

വാക്കുകൾ കൂട്ടിച്ചേർത്ത് പറഞ്ഞുതുടങ്ങുന്ന പ്രായമേ ആയിട്ടുള്ളൂ വിരാജ് ലക്കി എന്ന കൊല്ലം സ്വദേശിയായ കൊച്ചു മിടുക്കന്.  കൃത്യമായി പറഞ്ഞാൽ ഒന്നര വയസ്സ്. പക്ഷേ സംസാരിച്ച് തുടങ്ങുന്നതിനു മുൻപ് തന്നെ കുഞ്ഞു ലക്കി സൃഷ്ടിച്ചിരിക്കുന്നത് രണ്ട് ലോക റെക്കോർഡുകളാണ്. കുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും അധികം ഫ്ലാഷ് കാർഡുകൾ തിരിച്ചറിഞ്ഞാണ് ലക്കി റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുന്നത്. 

കലാംസ് വേൾഡ് റെക്കോർഡ്സിലാണ് ലക്കി ആദ്യമായി ഇടം നേടിയത്. ഒരു വയസ്സും മൂന്നു മാസവും മാത്രം പ്രായമുള്ളപ്പോൾ 295 ഫ്ലാഷ്കാർഡുകൾ തിരിച്ചറിഞ്ഞായിരുന്നു ഈ റെക്കോർഡ് നേട്ടം. മൃഗങ്ങൾ, പക്ഷികൾ, വാദ്യോപകരണങ്ങൾ, സമുദ്രജീവികൾ, വീട്ടുപകരണങ്ങൾ, ഗ്രഹങ്ങൾ, ലോകാത്ഭുതങ്ങൾ തുടങ്ങി രാമായണത്തിലെ  കഥാപാത്രങ്ങൾവരെയടങ്ങുന്ന ഫ്ലാഷ് കാർഡുകളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. 

പിന്നീട് ഒരു വയസ്സും അഞ്ചു മാസവും മാത്രം പ്രായമുള്ളപ്പോൾ മൃഗങ്ങളുടെ ചിത്രങ്ങളടങ്ങിയ 155 ഫ്ലാഷ് കാർഡുകൾ 13 മിനിറ്റ്കൊണ്ട് തിരിച്ചറിഞ്ഞ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. കുഞ്ഞിന് 10 മാസം പ്രായമുള്ളപ്പോഴാണ്  പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ പെട്ടെന്ന് ഓർത്തെടുക്കാനുള്ള കഴിവ് ശ്രദ്ധയിൽപെട്ടത് എന്ന്  ലക്കിയുടെ അമ്മയായ ലക്ഷ്മി പറയുന്നു.  ഗൃഹോപകരണങ്ങളുടെയും  മറ്റും പേരുകൾ ഒരിക്കൽ പറഞ്ഞു കൊടുത്താൽ അത് ഓർമ്മയിൽ നിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കി. അങ്ങനെ പുസ്തകങ്ങളിൽ നിന്നൊക്കെയായി കൂടുതൽ ചിത്രങ്ങൾ കാണിച്ചു തുടങ്ങി.  ഒന്നോ രണ്ടോ തവണ പറഞ്ഞുകൊടുക്കുന്ന പേരുകൾ വേഗത്തിൽ ഗ്രഹിച്ചെടുക്കുന്നത് കണ്ട് ലക്ഷ്മി തന്നെയാണ് പരിശീലനം നൽകിയത്. 

ഏതാനും മാസങ്ങൾക്കുള്ളിൽ വിവിധ ജീവികളുടെയും വസ്തുക്കളുടേയും അടക്കം നൂറിൽപരം പേരുകളും ചിത്രങ്ങളുമാണ് ഈ മിടുക്കൻ ഓർമ്മയിൽ സൂക്ഷിച്ചത്. അസാധാരണ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ റെക്കോർഡിനായി ശ്രമിക്കുകയായിരുന്നു. ചിത്രങ്ങൾ തിരിച്ചറിയുന്നതിൽ മാത്രമല്ല ചോദിക്കുന്ന ചോദ്യങ്ങൾക്ക് തന്നാലാവും ഉത്തരങ്ങൾ ഓർത്തെടുത്ത് പറയാനും  ലക്കിക്ക് അറിയാം. രാജ്യത്തിന്റെ പേരും ദേശീയ മൃഗവും ദേശീയ പുഷ്പവുമൊക്കെ ഏതെന്ന് പഠിച്ചെടുത്തു കഴിഞ്ഞു. ഒന്നര വയസ്സ് പൂർത്തിയായതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനായി ശ്രമിക്കാനുള്ള പരിശീലനത്തിലാണ് ലക്കി ഇപ്പോൾ. സിഡബ്ല്യുസി ഉദ്യോഗസ്ഥനായ അച്ഛൻ അഖിലിനും അമ്മ ലക്ഷ്മിക്കും ഒപ്പം  കൊച്ചിയിലാണ് ലക്കിയുടെ  താമസം.

Content Summary : One and Half Year old Lucky won Two World Records 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA