ADVERTISEMENT

ഭവനരഹിതരും തെരുവിൽ അലയുന്നവരുമായ അഗതികൾക്കായി ഒരു കൊച്ചു കുട്ടിയ്ക്ക് എന്താണ് ചെയ്യാനാകുന്നത്. അല്പം ഭക്ഷണമോ പണമോ മറ്റോ മുതിർന്നവരിൽ നിന്നും സംഘടിപ്പിച്ച് കൊടുക്കാനായേക്കും എന്നാവും പലരുടേയും ഉത്തരം  എന്നാൽ യുകെയിലെ വെയിൽസിലെ പ്രെസ്റ്റാറ്റിനിൽ നിന്നുള്ള അലീസ ഡീൻ എന്ന 11 വയസ്സുകാരി വ്യത്യസ്തയാകുന്നത് ഇവിടെയാണ്. നട്ടെല്ല് മരവിപ്പിക്കുന്ന ഇവിടുത്തെ തണുപ്പിനെ ചെറുക്കുന്നതിനായി ഭവനരഹിതർക്ക് സ്പെഷൽ പുതപ്പുകൾ നിൽമിച്ചു കൊടുക്കുകയാണീ മിടുക്കി. സാധരണ പുതപ്പുകളല്ല, മറിച്ച്  പാഴായിപ്പോകുന്ന ചിപ്സ് കവറുകൾ കൊണ്ടുള്ള നല്ല തകർപ്പൻ പുതപ്പുകളാണ് അലീസ നിർമിക്കുന്നത്.

ഭവനരഹിതരായ ആളുകളെ ശൈത്യകാലത്ത് സുരക്ഷിതരായിരിക്കാൻ സഹായിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന അലീസയുടെ ആഗ്രഹമാണ് ഈ വ്യത്യസ്തമായ ആശയത്തിലെത്തി ചേർന്നത്. ഇത്തരത്തിൽ ഒരു പുതപ്പ് ഉണ്ടാക്കാൻ 44 ചിപ്സ് പാക്കറ്റുകളാണ് വേണ്ടത്, ഇതുവരെ 80-ഓളം പുതപ്പുകൾ ഉണ്ടാക്കിക്കഴിഞ്ഞു. വീടില്ലാത്ത ആളുകൾക്ക് ഒരു പുതപ്പിനേക്കാൾ അൽപ്പം കൂടുതൽ നൽകാൻ ഇവർ ആഗ്രഹിച്ചു, അതിനായി ഒരു പുതപ്പ്, തൊപ്പികൾ, കയ്യുറകൾ, സോക്സുകൾ, ഒരു ചോക്ലേറ്റ് ട്രീറ്റ് എന്നിവ ഉൾപ്പെടുന്ന ഒരു പാഴ്സലായാണ് ഇത് നൽകുന്നത്. അലിസയ്ക്ക് പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളുമുണ്ട്.

പുതപ്പുകൾ തയ്യാറാക്കാൻ ചിപ്സ് പാക്കറ്റുകൾ ആദ്യം ഒന്നിച്ച് ഇസ്തിരിയിടുന്നു. അടുത്ത ഘട്ടം അവയെ കാലാവസ്ഥാ പ്രൂഫ് ആക്കുകയാണെന്നും അലിസയുടെ അമ്മ ഡാർലിൻ വെളിപ്പെടുത്തി. അലീസ വളരെ പരിസ്ഥിതി ബോധമുള്ളവളാണ് എന്നാണ് അമ്മ പറയുന്നത്. അതുകൊണ്ട് തന്നെ ഇത് അവൾ വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്. ഡാർലിൻ ജോലി സ്ഥലത്ത് ചിപ്സ് പാക്കറ്റുകൾ ശേഖരിക്കാൻ ഒരു കളക്ഷൻ ബോക്‌സ് വെച്ചിരുന്നു, അതിൽ ആളുകൾ  ക്രിസ്‌പ്‌സ് പാക്കറ്റുകൾ ഇടാറുണ്ടെന്നും അമ്മ പറയുന്നു.

ഒരു പുതപ്പ് തയ്യാറാക്കാൻ  ഇസ്തിരിയിടൽ, വെതർപ്രൂഫിംഗ്, തയ്യൽ എന്നിവ ഉൾപ്പെടെ ഏകദേശം 45 മിനിറ്റ് എടുക്കും. ആദ്യം, ഈ സംരംഭത്തിനായി അലീസ തന്റെ സ്വന്തം പോക്കറ്റ് മണിയും ഉപയോഗിച്ചിരുന്നു.  അടുത്തിടെ മിസ് നോർത്ത് വെയിൽസ് പ്രീ-ടീന്‍ പട്ടം അലീസയ്ക്ക് ലഭിച്ചിരുന്നു, സാമൂഹിക സേവനത്തിനായി ഈ റോൾ ഉപയോഗിക്കുമെന്ന് അലീസ പറഞ്ഞു.

 

English summary : UK girl makes blankets for homeless people using chips packets

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com