ADVERTISEMENT

വർധിച്ചുവരുന്ന ഒമിക്രോൺ, കോവിഡ് കേസുകളെ തുടർന്ന് ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയു സ്കൂളുകൾ വീണ്ടും അടയ്ക്കുകയാണ്. സ്കൂളുകൾ അടക്കുന്നതോടെ വിദ്യാർത്ഥികൾ വീണ്ടും ഓൺലൈൻ പഠനത്തിലേയ്ക്ക് തിരിയും. ഈ സാഹചര്യത്തിൽ, ന്യൂട്ടന്റെ നാലാം നിയമവും കോവിഡ് കാലവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? ഇവ രണ്ടും ബന്ധിപ്പിച്ചുകൊണ്ട് ഒരു കുട്ടിയെഴുതിയ ഉത്തരമാണിപ്പോൾ  ട്വിറ്ററിൽ തരംഗമായി കൊണ്ടിരിക്കുന്നത്. 

'ന്യൂട്ടന്റെ നാലാം നിയമം' എന്ന തലക്കെട്ടിൽ തുടങ്ങുന്ന പേപ്പറിൽ ഉത്തരം വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ''കൊറോണ വർധിക്കുമ്പോൾ, പഠനം കുറയും. കൊറോണ കുറയുമ്പോൾ പഠനം കൂടും. അതായത് കൊറോണ, പഠനത്തിനു വിപരീതാനുപാതത്തിലാണ്''. വിശദീകരണം മാത്രമല്ല, ഒരു സൂത്രവാക്യവും ഇതുമായി ബന്ധപ്പെട്ടു ചേർത്തിട്ടുണ്ട്. കോവിഡ്-19 നും പഠനവും തമ്മിലുള്ള ആനുപാതികതയിൽ കെ എന്നതു സ്ഥിരമാണ്. അതിനെ വിനാശ സ്ഥിരാങ്കം എന്ന് വിളിക്കുന്നു. ഈ പേജ് പങ്കുവെച്ചുകൊണ്ടു ഛത്തീസ്ഗഡ് ഐ എ എസ് ഓഫീസർ കുറിച്ചത് ഇപ്രകാരമാണ്. " കോവിഡ് കാലഘട്ടത്തിലെ ന്യൂട്ടൺ ''.  ഫലിതം നിറഞ്ഞ ഈ വിശദീകരണത്തിനു പലരും ചിരിക്കുന്ന ഇമോജികളോടെയാണ് പ്രതികരിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസ വകുപ്പ് നാലാം നിയമത്തിന്റെ ഈ പുതിയ വ്യഖ്യാനത്തെ സിലബസിൽ ഉൾപ്പെടുത്തണമെന്നു ഒരു വ്യക്തി നർമം കലർത്തി ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്തു നടക്കുന്ന തെരെഞ്ഞെടുപ്പ് റാലികളെ ചോദ്യം ചെയ്തു കൊണ്ട് ഒരാൾ ഇപ്രകാരം എഴുതി. സ്ഥിരമായ 'കെ' തെരെഞ്ഞെടുപ്പ് റാലികളെയാണ് പ്രതിനിധീകരിക്കുന്നത്. 

2021 ലെ  വാർഷിക സ്കൂൾ വിദ്യാഭ്യാസ റിപ്പോർട്ട് അനുസരിച്ച്, സർവേയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ 26 ശതമാനത്തിനും ഓൺലൈൻ പഠനത്തിനുള്ള മാർഗമില്ല. ഇത് അർത്ഥമാക്കുന്നത്, കോവിഡ് കാലത്തു കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി ഇരിക്കുകയായിരുന്നു എന്ന് തന്നെയാണ്. കോവിഡ് -19 നെ കുറിച്ചുള്ള മേല്പറഞ്ഞ വ്യഖ്യാനം ഫലിതരൂപത്തിലുള്ളതാണെങ്കിലും  വിദ്യാർത്ഥികളെ അത് സാരമായി തന്നെ ബാധിക്കുന്നുണ്ട്.

English Summary: Student invents Newton's 4th law to explain how dovid-19 affects studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com