ADVERTISEMENT

വെറു പന്ത്രണ്ട് വയസ് പ്രായമുള്ള ഇവ്നിക സാവകാസ് എന്ന പെൺകുട്ടി ഇന്നറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ശക്തയായ പെൺകുട്ടിയെന്നാണ്.  

അസാമാന്യ ബോക്സിംഗ് വൈദഗ്ധ്യത്തിലൂടെ  ലോകസ്രദ്ധ നേടുകയാണ് റഷ്യയിൽ നിന്നുള്ള ഈ  മിടുക്കി. മുട്ടൻ മരങ്ങളും ഉരുക്കു വാതിലുമൊക്കയാണ് അവ്നിക  ഒറ്റ ഇടിയ്ക്ക് തകർക്കുന്നത്. 

 

ഒരു കടുപ്പമുള്ള മരത്തിന്റെ തടി ഒറ്റയടിക്ക് ഒടിച്ചിടുകയും   ഉരുക്ക് വാതിൽ അവ്നികയുെട പഞ്ചിൽ വളഞ്ഞൊടിയുകയും ചെയ്യുന്നു. പക്ഷേ പെൺകുട്ടിയ്ക്ക് യാതൊരു വേദനയും അനുഭവപ്പെടുന്നില്ല. കണ്ണുകളിൽ പോലും വേദനയുടെ ചെറിയ ലക്ഷണം പോലുമില്ലെന്നതാണ് കാഴ്ചക്കാരെ അദ്​ഭുതപ്പെടുത്തുന്നത്. 12 വയസ്സുകാരി അവ്നിക സവകാസിന്റെ  വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എങ്ങനെയാണ് 12 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഇത്രയധികം ഊർജം ലഭിച്ചത് എന്നാണ് നെറ്റിസൺമാരുടെ ചോദ്യം.

 

 

അവ്നികയുെട ബോക്സിംഗ് കഴിവുകളും പഞ്ചിങ്ങുകളും  കാരണം, വെറും 12 വയസ്സുള്ളപ്പോൾ 'ലോകത്തിലെ ഏറ്റവും ശക്തയായ പെൺകുട്ടി' എന്ന പദവി ലഭിച്ചു. പിതാവ് റുസ്‌ട്രം സവകാസിനൊപ്പമാണ് അവ്‌നിക ബോക്‌സിംഗ് പരിശീലനം നേടിയത്. 5 വർഷം മുമ്പ് അവ്‌നിക ആദ്യമായി വാർത്തകളിൽ ഇടം നേടിയത്,  ഒരു മിനിറ്റിനുള്ളിൽ 100 ​ബോക്‌സിംഗ് പഞ്ചുകൾ അടിക്കുന്ന ഒരു വിഡിയോ വൈറലായിരുന്നു,. അപ്പോൾ അദ്ദേഹത്തിന് 6 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവ്നിക വളരെ ചെറുപ്പമായിരുന്നപ്പോൾ,  വളരെ ചെറുപ്പം മുതലേ അവളെ ബോക്സിംഗ് പരിശീലിപ്പിച്ചിരുന്നുവെന്നും പിതാവ് റുസ്ത്രാം പറയുന്നു

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com