ADVERTISEMENT

മകൾ വാമികയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി വിരാട് കോലിയും അനുഷ്കയും. 2021 ജനുവരി 11 നായിരുന്നു വാമിക ജനിച്ചത്. അന്നുതൊട്ടിന്നുവരെ മകളുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോലിയും അനുഷ്കയും ശ്രദ്ധിച്ചിട്ടുണ്ട്. മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പങ്കുവയ്ക്കാതിരിക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. മകളുടെ പിറന്നാൾ ദിനത്തിലും ഇരുവരും ആ പതിവ് തെറ്റിച്ചില്ല. വാമികയുടെ പിറന്നാൾ  ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് അനുഷ്ക പങ്കുവച്ചത്. ഭർത്താവ് വിരാട് കോലിക്കും മകൾമൊപ്പം താരം ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണ്.

anushka-sarma-virat-kohli-s-daughter-vamika-turns-one1

ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയുടേയും  റോമി മിത്രയുടേയും മകൾ അൻവി സാഹയ്​ക്കൊപ്പം വാമിക കളിക്കുന്ന ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തു. രണ്ട് കുട്ടികളും പാർക്കിൽ  ടെന്റിന് അരികിലിരുന്ന് കളിയ്ക്കുകയാണ് ചിത്രത്തിൽ. വാമികയ്ക്ക് ജന്മദിനാശംസകൾ നേർന്ന് റോമി ആദ്യം തന്റെ ഇൻസ്റ്റാ സ്റ്റോറികളിൽ ഫോട്ടോ ഒരു പങ്കിട്ടിരുന്നു, അതിന് മറുപടിയായാണ് ‘നന്ദി’ എന്നു കുറിച്ച അൻവിയുടേയും വാമികയുടേയും ചിത്രം അനുഷ്‌ക പങ്കിട്ടത്. പിന്നീട്, അനുഷ്‌ക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വിരാടിനൊപ്പവും  വാമികയ്‌ക്കൊപ്പമുള്ള മറ്റൊരു ചിത്രങ്ങളും പോസ്റ്റ് ചെയ്തു

മകളുമൊത്തുള്ള ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമേ ഇവർ പോസ്റ്റ് ചെയ്യാറുള്ളൂ. വാമികയ്ക്ക് ആറുമാസം തികഞ്ഞ ദിനത്തിൽ മകളുമൊത്തുള്ള നിമിഷങ്ങളുടെ ചിത്രങ്ങൾ ഇവർ പങ്കുവച്ചിരുന്നു.‘അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും’ എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക ആ ചിത്രങ്ങൾ പങ്കുവെച്ചത്. ‘എന്റെ ഹൃദയം മുഴുവൻ ഒറ്റ ഫ്രെയിമിൽ’ എന്ന കുറിപ്പിനൊപ്പം കോലി മകളെ കളിപ്പിക്കുന്ന ഒരു ചിത്രം അനുഷ്ക പങ്കുവച്ചിരുന്നു. വിജയദശമി ദിനത്തിൽ വാമികയ്​ക്കൊപ്പമുള്ള ഒരു സൂപ്പർക്യൂട്ട് ചിത്രവും അനുഷ്ക പോസ്റ്റ് ചെയ്തിരുന്നു.  ഈ ചിത്രങ്ങളിലൊന്നും  തന്നെ വാമികയുെട മുഖം വ്യക്തമാക്കിയിരുന്നില്ല. കുഞ്ഞിന്റെ ചിത്രങ്ങൾ എടുക്കരുതെന്ന് മാധ്യമങ്ങളോടും ഇവർ ആവശ്യപ്പെട്ടിരുന്നു.  

English Summary : Anushka Sharma, Virat Kohli's daughter Vamika turns one 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com