‘ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്’; മകൾക്ക് ആശംസകളുമായി ദിവ്യ ഉണ്ണി

HIGHLIGHTS
  • മകൾക്കൊപ്പം നിൽക്കുന്ന മനോഹരമായ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്
divyaa-unni-post-birthday-wishes-to-daughter
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഇളയ മകൾ ഐശ്വര്യയ്ക്ക് രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് ദിവ്യ ഉണ്ണി.  മകൾക്കൊപ്പം നിൽക്കുന്ന മനോഹരമായ  ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. കുഞ്ഞാവയ്​ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഈ ചിത്രത്തിന് സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്. ഈ ക്യൂട്ട് ചിത്രങ്ങൾക്ക് താഴെ ദിവ്യ കുറിച്ചതിങ്ങനെയാണ് ‘ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്സ് തികയുകയാണ്. എല്ലാവരുടെയും അനുഗ്രഹം തേടുന്നു.’ നിരവധിപ്പേർ ഐശ്വര്യയ്ക്ക്  പിറന്നാൾ ആശംസകൾ നേരുകയാണ് പോസ്റ്റിന് താഴെ.

2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്ന് ദിവ്യ ഉണ്ണി തന്നെയാണ് സോഷ്യൽ മീ‍ഡിയയൂടെ അറിയിച്ചത്. അർജുൻ മീനാക്ഷി എന്നീ രണ്ട് മക്കൾ കൂടിയുണ്ട് ദിവ്യയ്ക്ക്. വിവാഹ ശേഷം സിനിമ വിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും  നൃത്തത്തിലും സോഷ്യൽ മീഡിയയിലും ദിവ്യ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. 

English Summary : Divya Unni post birthday wishes to daughter

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA