‘ലിപ്സ്റ്റിക്ക് ഇട്ടാൽ അപ്പ റൊമ്പ ക്യൂട്ടാകും’; ഐപിഎസുകാരന് മേക്കപ്പ് ചെയ്ത് മകൾ – വിഡിയോ

HIGHLIGHTS
  • അച്ഛനെ സുന്ദരനാക്കാനാണ് താൻ അങ്ങനെ ചെയ്യുന്നതെന്നണ് മകള്‍ പറയുന്നത്
little-girl-puts-lipstick-on-her-ips-father-viral-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഐപിഎസ്​കാരമായ അച്ഛനെ മേക്കപ്പ് ചെയ്ത് സുന്ദരനാക്കി മാറ്റുന്ന ഒരു കൊച്ചുമിടുക്കിയുടെ വിഡിയോയാണിത്. അച്ഛൻ ഐപിഎസുകാരനൊക്കെയാണെങ്കിലും ഈ കുഞ്ഞു മകൾക്കു മുന്നിൽ അദ്ദേഹം അവളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനാണ്. തമിഴ്‌നാട് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ  ഐപിഎസ് ഓഫീസർ ഡോ.വിജയ്കുമാറും  മകൾ നിലയുമൊത്തുള്ള മനോഹരമായ വിഡിയോയായാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നില അവളുടെ അച്ഛനെ മേക്കപ്പ് ചെയ്യുന്ന ഈ വിഡിയോ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്. ‍ഡോ.വിജയ്കുമാർ തന്നെയാണ് ഈ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഐപിഎസ് ഉദ്യോഗസ്ഥൻ മകൾ നിലയുടെ മുന്നിൽ മേക്കപ്പിനായി ഇരിക്കുകയാണ്. കൈയിൽ ലിപ്സ്റ്റിക്കുമായി നില നിൽക്കുന്നതും കാണാം. പിന്നീട് അവൾ തന്റെ അച്ഛന്റെ ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടുന്നതും കാണാം, അച്ഛൻ ഒരു പാവയെപ്പോലെയാണെന്നാണ് മകൾ പറയുന്നത്. പിന്നെ അച്ഛനെ വീണ്ടും കൂടുതൽ മേക്കപ്പ് ചെയ്യുകയാണ്. അച്ഛനെ സുന്ദരനാക്കാനാണ് താൻ അങ്ങനെ ചെയ്യുന്നതെന്നണ് മകള്‍ പറയുന്നത്. അച്ഛന്റേയും മകളുടേയും ഈ ക്യൂട്ട് വിഡിയോ വളരെപ്പെട്ടന്നാണ് വൈറലായത്. 

‘പെൺമക്കൾ അഥവാ കുട്ടികൾ എല്ലാ സന്തോഷവും നൽകുന്നു. എന്റെ മകൾ നിലയ്​ക്കൊപ്പം’  എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്.  നിരവധിപ്പേരാണ് ഈ വിഡിയോയ്ക്ക് സ്നേഹം നിറഞ്ഞ കമന്റുകളുമായെത്തിയത്. ‘ഇങ്ങനെ ചെയ്യാൻ ആ കൊച്ചു മകളെ അനുവദിച്ച താങ്കൾ ഒരു നല്ല പിതാവാ’ണെന്നും ‘നിഷ്കളങ്കമായ സ്നേഹത്താൽ അച്ഛനെ നിയന്ത്രിക്കാൻ രാജകുമാരിക്ക് മാത്രമേ അധികാരമുള്ളൂ’വെന്നും  ‘എല്ലാ അച്ഛന്മാരും പെൺമക്കൾക്ക് സൂപ്പർ ഹീറോകളാണ്’  എന്നുമൊക്കയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.

English Summary : Llittle girl puts lipstick on her IPS father- Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS