കുഞ്ഞിന്റെ പേര് ‘സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസ്’; കാരണം വിചിത്രം

HIGHLIGHTS
  • സമേത് തന്റെ ജോലിയും ജോലി ചെയ്യുന്ന ചുറ്റുപാടും ഏറെ ഇഷ്ടപ്പെടുന്നുണ്ടത്രേ
indonesian-man-names-his-son-after-government-department-he-works
Photo Credits : ṁ Social Media, Shutterstock.com/Liudmila Fadzeyeva.
SHARE

കുഞ്ഞിന്  മറ്റാർക്കുമില്ലാത്ത വ്യത്യസ്തമായ പേര് ഇടാൻ ചില മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചിലർ കടിച്ചാൽ പൊട്ടാത്ത പേരുകളാകും ഇടുക, മറ്റു ചിലർക്ക് വമ്പൻ നീളമുള്ള പേരിട്ട് റെക്കോഡുകൾ സ്വന്തമാക്കാനാകും. ലക്ഷ്യം. സംഭവം എന്തായാലും ആ പേരുകൾ കൊണ്ട് ഭാവിയിൽ വലയുന്നത് കുഞ്ഞുങ്ങളാകുമെന്നു മാത്രം  അത്തരത്തിൽ കുഞ്ഞിന് വ്യത്യസ്തമായ ഒരു പേരിട്ടിരിക്കുകയാണ് ഇന്തോനേഷ്യക്കാരനായ സമേത് വഹുദി എന്നയാൾ.‘ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസ്’ എന്നാണ് അദ്ധേഹം കുഞ്ഞിനിട്ട രസകരമായ പേര്.

മകന് ഇത്തരത്തിൽ ഒരു പേരിടാൻ കാരണവുമുണ്ട്. ഇന്തോനേഷ്യയിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസിൽ ജോലി ചെയ്യുന്ന 38 കാരനായ സമേത് തന്റെ ജോലിയും ജോലി ചെയ്യുന്ന ചുറ്റുപാടും ഏറെ ഇഷ്ടപ്പെടുന്നുണ്ടത്രേ. ഭർത്താവിന് അദ്ദേഹത്തിന്റെ ജോലിയോടുള്ള ഭക്തി ഭാര്യക്കും അറിയാമായിരുന്നു. ജനിക്കാൻ പോകുന്ന കുട്ടി കുട്ടി ആണായാലും പെണ്ണായാലും കുട്ടിക്ക് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് നൽകുമെന്ന വ്യവസ്ഥയലാണ് അദ്ദേഹം തന്റെ പ്രതിശ്രുത വധുവിനെ വിവാഹം കഴിച്ചതുതന്നെ.

അങ്ങനെ അവർക്ക് ഒരു മകൻ ജനിച്ചപ്പോൾ ഒട്ടും മടിക്കാതെ അവന് ‘ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ഓഫീസ്’ എന്ന് പേരുമിട്ടു. ഡിങ്കോ എന്നാണ് കുഞ്ഞിന്റെ സെർ നെയിം. മറ്റുള്ളവർക്ക് പക്ഷേ, കേൾക്കാൻ വിചിത്രമായ പേരാണെങ്കിലും  ഈ ഇന്തോനേഷ്യക്കാരന് മകന്റെ ഈ പേരിൽ വളരെയേറെ അഭിമാനമാണ്.

English summary : Indonesian man names his son after government department he works

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS