ADVERTISEMENT

തന്നെ വിളിച്ചെഴുന്നേൽപ്പിക്കാനെത്തിയ ഇളയ മകന്റേയും വളർത്തുനായയുടേയും ചിത്രം പങ്കുവച്ചുകൊണ്ട് ‘ക്യാപ്ഷൻ രാജാവ്’ രമേഷ് പിഷാരടി പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്.  കട്ടിലിലേയ്ക്ക് മു‍ൻ കാലുകൾ ഉയർത്തി വച്ച് പിഷാരടിയെ എത്തി നോക്കി നിൽക്കുകയാണ് വളർത്തു നായ. തൊട്ടു പിന്നിലായി അച്ഛന്റെ പ്രതികരണം നോക്കി പിഷാരടിയുടെ ഇളയ മകനും നില്‌ക്കുന്നുണ്ട്  ചിത്രത്തിൽ. ‘ആ പുറകിൽ നിൽക്കുന്നവന്റെ ബലത്തിലാണ് എന്നെ വിളിച്ചെഴുന്നേൽപ്പിക്കാൻ വന്നതെങ്കിൽ’ എന്നാണ് ഈ പടത്തിന് താരം നൽകിയ  രസകരമായ അടിക്കുറിപ്പ്.

 

തകർപ്പന്‍ ക്യാപ്ഷൻ എഴുതാനുള്ള പ്രത്യേക കഴിവ് മൂലം ക്യാപ്ഷൻ സിംഹമെന്ന വിളിപ്പേരുള്ളയാളാണ് രമേഷ് പിഷാരടി. താൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വിഡിയോകൾക്കും രസകരമായ അടിക്കുറിപ്പും ചേർക്കാറുണ്ട് താരം. ഇപ്പോഴിതാ ആരും ചിരിച്ചുപോകുന്ന മറ്റൊരു ക്യാപ്ഷനുമായെത്തിയിരിക്കുകയാണ് താരം.   ഇളയ മകനുമൊത്ത് നിരവധി ചിത്രങ്ങളും വിഡിയോകളും രസകരമായ അടിക്കുറിപ്പുകൾക്കൊപ്പം താരം പോസ്റ്റ് ചെയ്യാറുണ്ട്. മുൻപ് വീട്ടിലെ വളർത്തു നായയ്ക്ക്  മകൻ ഭക്ഷണം കൊടുക്കുന്ന  മകന്റെ ഒരു വിഡിയോയ്ക്ക് കൊടുത്ത അടിക്കുറിപ്പും സമൂഹമാധ്യമത്തില്‍ ചിരിപടർത്തിയിരുന്നു. ‘കുത്ത ക മുതലാളി’ എന്നാണ് മകനെ അച്ഛൻ വിശേഷിപ്പിച്ചത്. നായയെ പാത്രത്തിൽ വച്ച ആഹാരം കഴിപ്പിക്കുകയാണീ ‘കുത്ത ക മുതലാളി’. ഇടയ്ക്ക് കുഞ്ഞികൈ കൊണ്ട് ഭക്ഷണം നായയുടെ വായിലും വച്ചുകൊടുക്കുന്നുണ്ട് കക്ഷി. നിരവധിപ്പേരാണ് മകന്റെ വിഡിയോയ്ക്കും അച്ഛന്റെ ക്യാപ്ഷനും ഇഷ്‍‍‍‍‍ടമറിയിച്ചെത്തിയത്. 

 

അതുപോലെ പിഷാരടിയ്ക്ക് പിറന്നാൾ ആശംസകളറിയിച്ച് മഞ്ജു വാരിയർ പങ്കുവച്ച രസകരമായൊരു വിഡിയോയും വൈറലായിരുന്നു. ‘ഹാപ്പി ബർത്ത് ഡേ പിഷു’ എന്ന കുറിപ്പിനൊപ്പാമാണ് മഞ്ജു രമേഷ് പിഷാരടിയും ഇളയ മകനുമൊത്തുള്ള ഒരു വിഡിയോ പങ്കുവച്ചത്. അടുപ്പമുള്ളവർ രമേഷ് പിഷാരടിയെ ‘പിഷു’ എന്നാണ് വിളിക്കുന്നത്. വിഡിയോയിൽ അച്ഛന്റെ പേരെന്താ? എന്ന് പിഷാരടി മകനോട് ചോദിക്കുമ്പോൾ ഒരു സംശയവുമില്ലാതെ കുട്ടി ‘പിഷു’ എന്ന് പറയുകയാണ്. പല തവണ ചോദിച്ചിട്ടും കുസൃതിച്ചിരിയുമായി മകൻ പിഷു എന്നുതന്നെ ആവർത്തിക്കുകയാണ്.

 

 

English Summary : Ramesh Pisharody post a video of his son and viral caption

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com