ADVERTISEMENT

രോഗക്കിടക്കയിലായ 7 വയസ്സുകാരനുവേണ്ടി സ്കൂളിൽ പോയത് റോബട്ട്. ജർമനിയിലെ ബർലിനിലാണ് സയൻസ് ഫിക്‌ഷൻ സിനിമകളെ ഓർമിപ്പിക്കുന്ന സംഭവം. ശ്വാസകോശത്തിന് രോഗം ബാധിച്ച് കഴുത്തിലൂടെ ട്യൂബ് ഘടിപ്പിച്ച നിലയിലായ ജോഷ്വ എന്ന കുട്ടിക്കുവേണ്ടിയാണ് ‘അവതാർ റോബട്ട്’ സ്കൂളിൽ പോയത്. ക്ലാസിൽ മുൻനിരയിലിരുന്ന റോബട്ട് ജോഷ്വയ്ക്കുവേണ്ടി പാഠഭാഗങ്ങൾ പഠിച്ചു. റോബട്ടിന്റെ കണ്ണിലൂടെ ജോഷ്വ അധ്യാപകരെയും വിദ്യാർഥികളെയും കണ്ടു. അവരോടു സംവദിച്ചു. കുട്ടികൾ റോബട്ടിനു ചുറ്റുംകൂടി ജോഷ്വയോടു കുശലം ചോദിച്ചു. ജോഷ്വയുടെ വേറിട്ട പഠനത്തിന്റെ വിഡിയോ യൂട്യൂബിലും തരംഗമായിരിക്കുകയാണ് ഇപ്പോൾ. 

മാർട്ടിനംഗേലി പറഞ്ഞു. ജോഷ്വ മാർട്ടിനാങ്കേലി എന്ന 7 വയസ്സുകാരനാണ് അസുഖം മൂലം സ്‌കൂളിൽ പോകാൻ സാധിക്കാത്തത്. കഠിനമായ ശ്വാസകോശ രോഗത്തെത്തുടർന്ന് കഴുത്തിൽ ട്യൂബ് ധരിച്ചതിനാൽ ജോഷ്വയ്ക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അമ്മ സിമോൺ പറയുന്നു. എന്നാൽ  ഈ വിദ്യാർത്ഥിക്ക് തന്റെ ക്ലാസില്‍ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഈ അവതാർ റോബോട്ടിലൂടെ, സിഗ്നൽ അയച്ച് അദ്ധ്യാപകരോടും സഹപാഠികളോടും സംവദിക്കാൻ കഴിയും.

ബെർലിൻ ജില്ലയിലെ മാർസാൻ-ഹെല്ലേഴ്‌സ്‌ഡോർഫിലെ ലോക്കൽ കൗൺസിൽ പണമടച്ചുള്ള ഒരു സ്വകാര്യ സംരംഭമാണ് ഈ വ്യത്യസ്തമായ പദ്ധതി. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന കാലത്ത് കൂടുതൽ കുട്ടികൾക്കുവേണ്ടി റോബട്ടുകൾ സ്കൂളിൽ പോകുന്ന കാലം വിദൂരമല്ലെന്ന് ബർലിൻ ഡിസ്ട്രിക്ട് എജ്യുക്കേഷൻ കൗൺസിലർ പറഞ്ഞു. ബെർലിനിലെ സ്‌കൂളുകൾക്കായി നാല് അവതാറുകൾ  വാങ്ങിയതായിം അദ്ദേഹം പറയുന്നു. പല കാരണങ്ങളാൽ, ഒരു കുട്ടിക്ക് നേരിട്ട് ക്ലാസിൽ പോകാൻ കഴിയാത്ത സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ, അവതാറിലൂടെ ആ കുട്ടിക്ക് സ്കൂളിന്റെ ഭാഗമായി തുടരാൻ സാധിക്കും

 

English summary : Avatar robot goes to school for German boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com