നീട്ടി വളർത്തിയ മുടിയും കട്ടിക്കണ്ണടയും തല നിറയെ സൂപ്പർ ഹീറോകളെ കുറിച്ചുള്ള അറിവുമായി മാമന് കട്ട സപ്പോർട്ടുമായി നടക്കുന്ന ജോസ്മോൻ. മിന്നൽ മുരളി കണ്ട എല്ലാവരുടേയും മനസ്സിൽ ടൊവീനോയ്ക്കും ഗുരുവിനുമൊപ്പം കയറിപ്പറ്റിയിരിക്കുകയാണ് ഈ കുട്ടിത്താരവും. ‘ലവ് ആക്ഷൻ ഡ്രാമ’യിലെ അജു വർഗീസിന്റെ കുട്ടിക്കാലം തകർത്തഭിനയിച്ച വസിഷ്ഠിനെ മിന്നൽ മുരളിയിൽ ബേസിൽ ജോസഫ് ഉറപ്പിക്കുമ്പോൾ ഒരു വാക്കും കൊടുത്തിരുന്നു– ‘സിനിമയിറങ്ങിയാൽ നിന്നെ ജോസ്മോൻ എന്നാകും എല്ലാവരും വിളിക്കുക’യെന്ന്. ബേസിലിന്റെ ആ വാക്കുകൾ സത്യമായതിന്റെ ത്രില്ലിലാണ് ഇപ്പോഴും വസിഷ്ഠ്.
HIGHLIGHTS
- ജോസ്മോനേ നീയാണെന്റെ എതിരാളി, നിന്റെയൊപ്പം അഭിനയിക്കാൻ എനിക്ക് പേടിയാണ്
- ടൊവീനോ മാമ അടിപൊളിയായി അഭിനയിക്കും ഒരു ജാഡയുമില്ല