ADVERTISEMENT

കൊക്കയിൽ നിന്നും താഴേയ്ക്കു വീഴാൻ പോകുന്ന ബസിൽ തൂങ്ങിയാടി നിന്ന കൊച്ചു പെൺകുട്ടി ! മിന്നൽ മുരളി സിനിമ കണ്ട ഒരോരുത്തരുടേയും മനസിലുണ്ടാകും ആ കുഞ്ഞു മുഖം.. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിൽ ദേവനന്ദ തകർത്തഭിനയിച്ച  ബസിലെ അപകട സീന്‍ ഓരോ നിമിഷവും കാണികളുടെ ഹൃദയമിടിപ്പ് കൂട്ടിയവയായിരുന്നു. ചിത്രം വമ്പൻ വിജയമായതോടെ അഭിനന്ദനങ്ങൾക്കും അവസരങ്ങൾക്കും നടുവിലാണ് ഈ കൊച്ചു മിടുക്കി. പ്രായത്തെ വെല്ലുന്ന അഭിനയ ചാതുര്യം എത്ര കഠിനമായ കഥാപാത്രങ്ങളെയും ദേവനന്ദയുടെ കൈകളിൽ സുരക്ഷിതമാക്കി. അച്ഛൻ ജിബിൻ തന്റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു കുഞ്ഞ് ദേവനന്ദയ്ക്ക് മലയാള സിനിമാ ലോകത്തേക്കുള്ള വഴിതെളിച്ചത്. 

devananda-the-child-artist-in-minnal-murali1

ബാലതാരങ്ങളുെട നിരയിലേക്ക് അഭിനയമികവിലൂടെയും വിജയ ചിത്രങ്ങളിലൂടെയും തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ആലുവ സ്വദേശിയായ ദേവനന്ദ എന്ന എട്ടു വയസ്സുകാരി. മൂന്നര വയസ്സിൽ പരസ്യ ചിത്രങ്ങളിലൂടെയാണ് ആദ്യമായി ദേവനന്ദ ക്യാമറയ്ക്ക് മുന്നിലെത്തിയത്. 2019 ൽ പുറത്തിറങ്ങിയ വിനായകൻ കേന്ദ്ര കഥാപാത്രമായ തൊട്ടപ്പനിലൂടെയാണ് ദേവനന്ദ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടപ്പൻ, മൈ സാന്റാ, മിന്നൽ മുരളി തുടങ്ങിയ വിജയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു ദേവനന്ദയെ തേടിയെത്തിയത്. തൊട്ടപ്പനിലെ സേറയും മൈ സാന്റയിലെ അന്നയും ഒടുവിൽ റിലീസായ മിന്നൽ മുരളിയിലെ കഥാപാത്രവുമെല്ലാം ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച് ഈ കുഞ്ഞു മിടുക്കി കൂടുതൽ മികവുറ്റതാക്കി മാറ്റി. 

കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ േദവനന്ദ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയാണ് മലയാളത്തിലെ മുൻ നിര നടന്മാരോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യാനുള്ള അവസരമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ േദവനന്ദയ്ക്ക് ഇത്രയും ചെറു പ്രായത്തിൽ തന്നെ ലഭിച്ചത്. കൂടാതെ മോഹൻലാൽ നായകനായെത്തുന്ന ബിഗ്ബജറ്റ് ചിത്രമായ ആറാട്ട്, വിജയ് യേശുദാസ് നായകനായ തമിഴ് ത്രീഡി ചിത്രം സാൽമൺ, വിനീത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ൈസമൺ ഡാനിയേൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദേവനന്ദ അഭിനയിക്കുന്നുണ്ട്. ആലുവ സ്വദേശിയും ബിസിനസ്സ്മാനുമായ ജിബിൻ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ പ്രീത ദമ്പതികളുടെ ഏകമകളാണ് ഈ കുട്ടിത്താരം.

 

English Summary : Devananda the child artist in Minnal Murali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com