‘സുജാത’യുടെ മകളായി വെള്ളിത്തിരയിലെത്തിയ കൊച്ചുസുന്ദരി ഇവിടെയുണ്ട്

HIGHLIGHTS
  • സുജാതയുടെ മകളായെത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് ഐവ സിംറിൻ നടത്തിയത്
child-artist-aewa-simrin
SHARE

കോഴിക്കോട്∙ കുടുംബപ്രേക്ഷകരു മനസിൽ ഇടംപിടിച്ച ഓമനത്തമുള്ള കുഞ്ഞുതാരമാണ് ഐവ സിംറിൻ. കൈനിറയെ സിനിമകളുമായാണ് ചുരുണ്ടമുടിയുള്ള കൊച്ചുസുന്ദരി ഐവ സിംറിന്റെ വരവ്. കോവിഡ് കാലത്ത് മലയാളത്തിലെ ആദ്യ ഒടിടി റിലീസായെത്തിയ ‘സൂഫിയും സുജാതയും’ എന്ന സിനിമയിൽ അദിതി റാവു അവതരിപ്പിച്ച നായിക സുജാതയുടെ മകളായെത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് ഐവ സിംറിൻ നടത്തിയത്. സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു.കെ.ജയൻ ഒരുക്കുന്ന കള്ളൻ ഡിസൂസയെന്ന ചിത്രം ഉടൻ റിലീസിനൊരുങ്ങുകയാണ്. ഗായത്രി സുരേഷ് നായികയായെത്തുന്ന ഉത്തമിയെന്ന സിനിമ തൊട്ടുപിറകെ റിലീസ് ചെയ്യും.

child-artist-aewa-simrin3

2018ൽ 30 രാജ്യങ്ങളിൽനിന്നുള്ള കുഞ്ഞുങ്ങളുടെ ടാലൻ‍റ് ഫെസ്റ്റായ ‘ജൂനിയർ മോഡൽ ഇന്റർനാഷനലി’ന്റെ ഗ്രാൻഡ് പ്രിക്സിൽ ഒന്നാംസ്ഥാനം നേടിയാണ് കോവൂർ സ്വദേശിയായ ഏവ സിംറീൻ ശ്രദ്ധേയയായത്. തുടർന്ന് സിനിമയിൽ അവസരങ്ങൾ തേടിയെത്തുകയായിരുന്നു. ടൊവിനോ തോമസ് നായകനായെത്തിയ എടക്കാട് ബറ്റാലിയൻ എന്ന സിനിമയിലാണ് ആദ്യം മുഖംകാണിച്ചത്. പിന്നീടാണ് സൂഫിയും സുജാതയുമെന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരുപിടി നല്ല സിനിമകളും ഷോർട്ഫിലിമുകളും ഇതിനകം സിംറിൻ പൂർത്തിയാക്കിക്കഴിഞ്ഞു.

child-artist-aewa-simrin1

കോവൂർ സിംറീൻസിൽ വി.സലീമിന്റെയും (സലീം എച്ച്എൽഎസ്) റസിയ സലീമിന്റെയും മകളാണ് ഐവ സിംറീൻ. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് ഐവ സിംറിൻ ഇപ്പോൾ. ചേച്ചിമാരായ ഫിദ സിംറിനും എഷ സിംറിനുമാണ് സിനിമയിലും ഫാഷനിലും ഐവ സിംറിന്റെ പിന്നിലുള്ള ശക്തികേന്ദ്രങ്ങൾ. രണ്ടര വയസുമുതൽ ഫാഷൻ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് കുഞ്ഞു ഏവ. രണ്ടര വയസുള്ളപ്പോൾ ഫോക്കസ്മാളിൽ ലുക്മാൻസ് ഫാഷൻഷോയിൽ സമ്മാനം നേടിയിരുന്നു. തുടർന്നാണ് രാജ്യാന്തര പുരസ്കാരം നേടിയത്. അനേകം പരസ്യങ്ങളിലും ഐവ ശ്രദ്ധേയമായ വേഷങ്ങൾ‍ ചെയ്തിട്ടുണ്ട്.

English Summary : Child artist Aewa Simrin

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA