ADVERTISEMENT

ചെറുപ്രായത്തിൽ തന്നെ റെക്കോർഡ് ബുക്കുകളിൽ സ്ഥാനം പിടിക്കുക എന്നതു ചെറിയ കാര്യമല്ല. ഓർമകളെ കൂട്ടിച്ചേർത്തുകൊണ്ടു തനിക്കു കിട്ടിയ അറിവുകൾ പങ്കുവെച്ചപ്പോഴാണ് ഇവാനി എ രാജ് എന്ന നാല് വയസുകാരി റെക്കോർഡുകളുടെ കളിത്തോഴിയായത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കലാം വേൾഡ് റെക്കോഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിലാണ് ഇവാനി തന്റെ പേര് എഴുതി ചേർത്തത്. എഴുതാനും വായിക്കാനും തുടങ്ങുന്ന പ്രായത്തിൽ ഈ കുട്ടി പറയുന്ന അറിവുകൾ കേട്ടാൽ ആരുമൊന്നുഅന്തിച്ചു പോകും. ഒരു നാല് വയസുകാരിയുടെ ഓർമകൾക്കും അപ്പുറമുള്ള കാര്യങ്ങളാണ് ഇവാനി പങ്കുവെയ്ക്കുന്നത്. 

 

കേരളത്തിന്റെ ഭൂപടത്തിൽ നിന്നും പതിനാലു ജില്ലകൾ, പൊതുവിജ്ഞാനത്തിൽ നിന്നുമുള്ള അമ്പതു ചോദ്യങ്ങൾക്കു ഉത്തരങ്ങൾ, പതിനഞ്ചു രാജ്യങ്ങളുടെ പതാകകളിൽ നിന്നും രാജ്യങ്ങൾ, 16  ട്രാഫിക് ചിഹ്നങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയും അതുമായി ബന്ധപ്പെട്ട 130 ചിത്രങ്ങൾ, ഏഴു ദേശീയ ചിഹ്നങ്ങൾ പറയുന്നതിനൊപ്പം ദേശീയഗാനം ചൊല്ലുക, പത്തു ഇംഗ്ലീഷ് കുട്ടികവിതകൾ, ഇന്ത്യൻ പ്രതിജ്ഞ, 12 ആകൃതികൾ, 13 പക്ഷികൾ, 15 ശരീരാവയവങ്ങൾ, 15 പച്ചക്കറികൾ, 19 മൃഗങ്ങൾ എന്നിവയെ തിരിച്ചറിയുക, 12 മാസങ്ങളുടെയും പേരുകൾക്കൊപ്പം ആഴ്ചയിലെ ഏഴുദിവസങ്ങൾ, മലയാള അക്ഷരമാലയിലെ നിന്നുള്ള അക്ഷരങ്ങൾ, 1 മുതൽ 50 വരെയുള്ള അക്കങ്ങൾ എണ്ണുക, 1 മുതൽ 30 വരെയുള്ള അക്കങ്ങൾ എഴുതുക. ഈ  വസ്തുതകളത്രയും ഹൃദിസ്ഥമാക്കിയതിനാണ് ഇവാനിയെ തേടി റെക്കോർഡുകൾ എത്തിയത്. 

 

കോഴിക്കോട് കീഴ്പൊയിൽ പാർവതി നിവാസിൽ അഞ്ജലിയുടെയും രാജേഷ് കുമാറിന്റെയും മകളാണ് ഇവാനി എ രാജ്. രണ്ടു വയസു മുതൽ തന്നെ ചിത്രങ്ങൾ കണ്ട് അവ തിരിച്ചറിയാനുമുള്ള ശേഷി കുട്ടിയ്ക്കുണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുന്നതിനു മുൻപുമൊക്കെ പാടി കൊടുക്കുന്ന കവിതകളും പാട്ടുകളും ഏറ്റു ചൊല്ലാൻ തുടങ്ങിയപ്പോഴാണ് മാതാപിതാക്കൾ കൂടുതൽ കാര്യങ്ങൾ പറഞ്ഞുകൊടുത്തു തുടങ്ങിയത്. പറഞ്ഞുകൊടുക്കുന്ന അറിവുകൾ വളരെ പെട്ടെന്ന് തന്നെ ഗ്രഹിക്കുമായിരുന്നു കുഞ്ഞ് ഇവാനി. മാതാപിതാക്കളുടെ നിരന്തരം പ്രോത്സാഹനം കൂടിയായപ്പോൾ നാല് വയസ്സിനുള്ളിൽ തന്നെ കൂടുതൽ അറിവുകൾ സ്വായത്തമാക്കാൻ ഇവാനിക്കായി. ചെറുപ്രായത്തിൽ തന്നെ തേടിയെത്തിയ റെക്കോർഡുകളുടെ വലുപ്പമൊന്നുമറിയാതെ കൂടുതൽ കാര്യങ്ങൾ പഠിക്കാനുള്ള തയാറെടുപ്പിലാണ് ഇവാനി എ രാജ് എന്ന ഈ മിടുക്കി.

 

English Summar : Four year old Avni holds three records for astonishing memory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com