ADVERTISEMENT

വെറും ഒരു വയസ്സും എട്ട് മാസവും ഉള്ളപ്പോൾ ആദവ് ജിത്ത് കൈപ്പിടിയിൽ ഒതുക്കിയത് നാല് റെക്കോർ‍ഡുകളാണ്. അമ്മ സൗമ്യശ്രീ  മൈക്രോ ഹാന്‍ഡ് റൈറ്റിംഗ് എന്ന വിഷയത്തിൽ 2 റെക്കോഡുകളും നേടിയിട്ടുണ്ട്. അങ്ങനെ ഈ അമ്മയും മകനും ചേർന്ന് നേടിയിരിക്കുന്നത് ശ്രദ്ധേയമായ ആറ് റെക്കോർ‍ഡുകളാണ്. കോട്ടപ്പടി പിള്ളക്കാട് സ്വദേശിയും  ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായ പ്രജിത്തിന്റെയും ചേർത്തല കടക്കരപ്പള്ളി സ്വദേശിയും അധ്യാപികയുമായ സൗമ്യശ്രിയുടെയും മകനായ ആദവ് ജിത്ത്.

 

വളരെ ചെറുപ്പത്തിൽ തന്നെ ഓരോന്നിനെയും കുറിച്ച് വ്യക്തമായി അറിവുനേടാൻ കുട്ടിക്ക് വളരെ അധികം താല്പര്യം കാണിച്ചിരുന്നു മാതാപിതാക്കൾ കുഞ്ഞിന്റെ ആ കഴിവ് തിരിച്ചറിയുകയും അതിൽ പ്രത്യേക പരിശീലനം നൽകുകയുമായിരുന്നു. ഒരു വയസ്സും എട്ട് മാസവും പ്രായത്തിൽ 52 മൃഗങ്ങളുടെ പേരുകൾ 2 മിനിറ്റ് 41 സെക്കൻഡിൽ പറഞ്ഞതുകൊണ്ടാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.

 

ഏറ്റവും ചെറുപ്രായത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് പദങ്ങൾ തിരിച്ചറിഞ്ഞതിനാണ് ആദവ്  കലാം വേൾഡ് റെക്കോർഡ് നേടുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ Z വരയുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് പ്രതിദിനം ചെയ്യുന്ന പദങ്ങള്‍ ഒരു മിനിറ്റ് നല് സെക്കൻഡിൽ പറഞ്ഞതിന് ആണ്‌ വേൾഡ് റെക്കോർഡ് ഓഫ് ഇന്ത്യയുടെ അവാർഡ്  ഈ കുഞ്ഞു മിടുക്കൻ സ്വന്തമാക്കിയത്.  ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് നേടാനുള്ള ശ്രമത്തിലാണ് ആദവ് ജിത്ത്. 

 

English summary : One year old son and mother holds six records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com