ADVERTISEMENT

തന്റെ കുഞ്ഞു സൂപ്പർ ഹീറോയ്​ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മിന്നൽ മുരളി. ‘മൈ ലിറ്റിൽ സൂപ്പർ ഹീറോ’ എന്ന കുറിപ്പിനൊപ്പമാണ് തന്റെ കുഞ്ഞു രാജകുമാരന്റെ ചിത്രം താരം പങ്കുവച്ചത്. ടൊവീനോയുടെ നെഞ്ചിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോയുടെ ഉടുപ്പ് നിറയെ . ബാറ്റ്മാൻ, സൂപ്പർമാൻ തുടങ്ങി സൂപ്പർ ഹീറോകളുടെ ചിത്രങ്ങളാണ്. 

 

 

ലിറ്റിൽ സൂപ്പർ ഹീറോയ്ക്കും സൂപ്പർ ഹീറോയ്ക്കുമുള്ള ഇഷ്ടങ്ങളാൽ നിറയുകയാണ്  ചിത്രത്തിന് താഴെ. തഹാനെ കൂടാതെ ഇസ എന്ന മകളുമുണ്ട് ടൊവീനോ–ലിഡിയ ദമ്പതികൾക്ക്. കഴിഞ്ഞ ദിവസം ഇസയുടെ പിറന്നാളിന്  താരം പങ്കുവച്ച് ഹൃദ്യമായ കുറിപ്പും സോഷ്യൽ ലോകത്ത് വൈറലായിരുന്നു.

 

2020 ജൂൺ 6–നാണ് ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നത്. മകന്റെ ആദ്യ ചിത്രം പങ്കു വച്ച് നടൻ ടൊവീനോ തോമസ് കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഞങ്ങളുടെ കുഞ്ഞിൽ നിന്നും ‌കണ്ണുകളെടുക്കാൻ ആകുന്നില്ല. ഞങ്ങൾ അവന് തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാൻ എന്നു വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം’. മൂത്ത മകൾ ഇസയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രമായിരുന്നു അത്

 

English Summary : Tovino Thomas shares photo with his son Tahaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com