മൃദംഗത്തിൽ വിസ്മയം തീർത്ത് ദേവീപ്രസാദ്; അംഗീകാരമായി പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാരം

HIGHLIGHTS
  • പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഓണ്‍ലൈനായാണ് അവാര്‍ഡ് വിതരണം നടന്നത്
deviprasad-wins-pradhan-mantri-rashtriya-bal-puraskar
ദേവീപ്രസാദ്
SHARE

ദേവീപ്രസാദ് മൃദംഗം വായിക്കുന്ന വേദികളിലെല്ലാം പിന്നിലെത്തി ഈ കൊച്ചുകലാകാരനെ നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ ആസ്വാദകര്‍ പതിവായെത്താറുണ്ട്. സമര്‍പ്പിതമായി കലയെ സ്നേഹിക്കുന്ന കൊച്ചുകലാകാരന് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാരം ഉയരങ്ങളിലേക്ക് കൊട്ടിക്കയറാനുളള പടവുകളാണ്. ചെമ്പൈ സംഗീതോല്‍സവം, കോഴിക്കോട് ത്യാഗരാജ സംഗീത സദസ്, തിരുവനന്തപുരം ഉദിയന്നൂര്‍ സംഗീത സദസ്, അങ്ങാടിപ്പുറം ഞെരളത്ത് സംഗീതോല്‍സവം, കണ്ണൂര്‍ മൃദംഗ ശൈലേശ്വരി സംഗീത സദസ് തുടങ്ങി ആയിരത്തിലധികം കച്ചേരികളില്‍ ഇതിനകം ദേവീപ്രസാദ് മൃദംഗം വായിച്ചു.

അച്ഛന്‍ അങ്ങാടിപ്പുറം ദീപേഷിന് കീഴിലാണ് മൃദംഗപഠനം ആരംഭിച്ചത്. ചെമ്പൈ സംഗീതോല്‍സവത്തില്‍ വച്ചു കണ്ട മൃദംഗവിദ്വാന്‍ തിരുവനന്തപുരം വി. സുരേന്ദ്രന്‍ ഗുരുകുല സമ്പ്രദായത്തിലാണ് ദേവീദാസനെ അഭ്യസിപ്പിക്കുന്നത്. അമ്മ പ്രസീത അധ്യാപികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ ഓണ്‍ലൈനായാണ് അവാര്‍ഡ് വിതരണം നടന്നത്.

English Summary : Deviprasad wins Pradhan mantri rashtriya bal puraskar

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA