ADVERTISEMENT

ഒരു വയസ്സുള്ള മകൾ രാധയ്‌ക്കൊപ്പം മാതൃത്വം ആസ്വദിക്കുന്ന ചിത്രങ്ങളാണ് ശ്രിയ ശരൺ ഇത്തവണ പങ്കുവച്ചിരിയ്ക്കുന്നത്. മകൾക്കൊപ്പമുള്ള ഈ ബെഡ് ടൈം ചിത്രങ്ങൾ, പങ്കുവച്ച് നിമിഷങ്ങൾക്കകം ആരാധകരും ഏറ്റെടുത്തു. ശ്രിയ ശരൺ പലപ്പോഴും മകളും ഭർത്താവും ആന്ദ്രേ കൊശ്ചീവുമായുള്ള നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കിടാറുണ്ട്. എങ്കിലും പലപ്പോഴും മകളുടെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ കുഞ്ഞിന്റെ മുഖം കാണിക്കാമോയെന്നാണ് പലരും കമന്റുകളിൽ ചോദിക്കുന്നത്.

 

രാധ അമ്മയുടെ മടിയിൽ ഇരുന്നുകൊണ്ട് അച്ഛനൊപ്പം കളിക്കുന്ന ഒരു മനോഹരമായ വിഡിയോ  അടുത്തിടെ, താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞിടെയാണ് രാധയ്ക്ക് ഒരു വയസ് തികഞ്ഞ സന്തോഷം ആരാധകരുമായി ശ്രിയ ശരൺ പങ്കുവച്ചത്.. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയ്ക്കുമൊപ്പം മനോഹരമായൊരു കുറിപ്പും താരം പോസ്റ്റ് ചെയ്തിരുന്നു. മകൾക്ക് ഒരു വയസായെന്നും ആരാധകരുടേയും സുഹൃത്തുക്കളുടേയും മാതാപിതാക്കളുടേയും സ്നേഹത്തിനും സഹായത്തിനും ഉപദേശത്തിനും താരം നന്ദിയും പറഞ്ഞിരുന്നു ശ്രിയ. 

 

2018 ലായിരുന്നു ശ്രിയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സമയത്തെ ക്വാറന്റീനിനിടെയാണ് ശ്രേയ അമ്മയാകുന്നത്. ഇക്കാര്യം ആരാധകരിൽ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു ഇരുവരും. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വിഡിയോ പങ്കുവച്ചാണ് ആ സന്തോഷവാർത്ത താരം ആരാധകരെ അറിയിച്ചത്. 2020-ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്നാണ്  ശ്രിയ കുറിച്ചത്

 

English Summary : Actress Shriya Saran post photos with daughter Radha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com