ADVERTISEMENT

തന്റെ മുപ്പതാം വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്കും മകളുടെ മകൻ മാത്യുവിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. കുഞ്ഞു മാത്തുവിനൊപ്പം ലാൽ ജോസും ഭാര്യ ലീനയും ചേർന്നുള്ള ഫോട്ടോയ്ക്ക് താഴെ നിറയെ കമന്റുകളാണ് വരുന്നത്. ലാൽ ജോസിന് ഐറിൻ, കാതറീൻ എന്നീ മക്കളാണുള്ളത്. ഐറിന്റെ മകനാണ് മാത്യു.

‘എടാ മാത്തൂ ... അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയസംവിധായകന് വിവാഹവാർഷികാശംസകൾ നേരുന്നത്.  

English Summary : Lal Jose share photo with grandchild

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com