അഭിനേതാക്കാളും നർത്തകരുമായ സൗഭാഗ്യ വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് അടുത്തിടെയാണ് മകൾ ജനിച്ചത്. സൗഭാഗ്യ കഴിഞ്ഞ ദിവസം ഒരു സർജറിക്കു വിധേയയായിരുന്നു. താൻ ഒരു സർജറിക്കു വിധേയയാകുന്നുവെന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സർജറിക്കു കയറും മുമ്പ് മകൾ സുദർശനയ്ക്കൊപ്പമുള്ള ഒരു ചിത്രവും ഹൃദ്യമായൊരു കുറിപ്പും പങ്കുവച്ചിരിയ്ക്കുകയാണിവർ.
‘അനസ്തീസിയ നൽകുന്നതിന് തൊട്ടുമുമ്പ്, അനസ്തീസ്റ്റ് എന്നോട് നല്ല എന്തെങ്കിലും ആലോചിച്ച് ഉറങ്ങാൻ ആവശ്യപ്പെട്ടു. ഈ സുന്ദരമായ മുഖത്തെക്കുറിച്ച് മാത്രമാണ് എനിക്ക് ഒാർക്കാൻ തോന്നിയത്. എന്റെ മിസ് ക്യൂട്ട് ഫെയ്സ്, എന്റെ പരിഭ്രാന്തികളെല്ലാം അലിഞ്ഞുപോയി’ എന്നാണ് കുഞ്ഞിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് സൗഭാഗ്യ കുറിച്ചത്
ടിക് ടോക് വിഡിയോകളിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു
English Summary : Sowbhagya Venkitesh share photo with daughter