അബ്രാമിന്റെ പ്രിയപ്പെട്ട ടൈം പാസ്; കുഞ്ഞനുജന്റെ ചിത്രം പങ്കുവച്ച് സുഹാന ഖാൻ

HIGHLIGHTS
  • അബ്രാം ടാബ്‌ലെറ്റിൽ കളിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ചിത്രമാണിത്
suhana-khan-shared-brother-abrams-photo
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ബോളിവുഡിലെ സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല. ആര്യൻ, അബ്രാം എന്ന രണ്ട് ആൺകുട്ടികളും സുഹാന എന്ന മകളുമാണ് ഷാരൂഖിന്. ഇടയ്ക്കിടെ അബ്രാനിന്റെ, രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ. സുഹാന ഇടയ്ക്കിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ കുടുംബത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞനുജന്റെ ഒരു ക്യൂട്ട് ചിത്രമാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി സുഹാന പോസ്റ്റ് ചെയ്തത്. അബ്രാം ടാബ്‌ലെറ്റിൽ കളിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ചിത്രമാണിത്. അബ്രാം ക്യാമറയ്‌ക്ക് പുറംന്തിരിഞ്ഞിരിക്കുന്ന ചിത്രത്തിൽ ഇവരുടെ വളർത്തു നായയെയും  കാണാം. അടിക്കുറിപ്പൊന്നുമില്ലാതെ സുഹാന പങ്കിട്ട ഫോട്ടോയിൽ അബ്രാം ടാബ്‌ലെറ്റിൽ കളിയിൽ മുഴുകിയിരിക്കുകയാണ്. ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ പ്രശസ്തമായ ബംഗ്ലാവായ മന്നത്തിലെ ഒരു കിടപ്പുമുറിയിൽ നിന്നുള്ളതാണ് ഈ ചിത്രം. അബ്രാമിന്റെ എട്ടാം പിറന്നാൾ ദിനത്തിൽ അനുജന് ആശംസകള്‍ നേർന്നുകൊണ്ട് ക്യൂട്ട് വിഡിയോയുമായി സുഹാന എത്തിയിരുന്നു. 2013 മെയ് ഇരുപത്തിയേഴിനാണ് അബ്രാം ജനിച്ചത്.  അനിയനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഏതാനും ചിത്രങ്ങളും സുഹാന ആരാധകർക്കായി പങ്കുവച്ചിരുന്നു. 

English Summary : Suhana Khan shared photo od brother Abram

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS