പേരക്കുഞ്ഞിനെ വീട്ടിലേക്ക് വരവേല്‍ക്കാന്‍ ഹെലികോപ്റ്റർ; ആഘോഷമാക്കി കർഷകൻ

farmer-hires-helicopter-to-welcome-home-newborn-grand-daughter
SHARE

ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ അവിസ്മരണീയമാക്കിമാറ്റാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അതിനായി പലരും പല മാർഗങ്ങളും തിരഞ്ഞെടുക്കാറുമുണ്ട്. അപൂർവം ചിലർ കുറച്ചുകൂടി കടന്ന് അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളോ വിചിത്രമായ മാർഗങ്ങളോ ഒക്കെ പരീക്ഷിക്കാറുമുണ്ട്. അത്തരത്തിൽ തന്റെ നവജാത പേരക്കുട്ടിയെ സ്വീകരിക്കാൻ ഹെലികോപ്റ്റർ തന്നെ വാടകയ്ക്കെടുത്ത് വ്യത്യസ്തനായിരിക്കുകയാണ് പുണെയിലെ ഒരു കർഷകൻ.

പുണെക്കടുത്തുള്ള ബാലേവാഡി ഗ്രാമത്തിലെ കർഷകനായ അജിത്ത് പാണ്ഡുരംഗ് ബൽവാദ്കറാണ് പേരക്കുട്ടിയെ സ്വീകരിക്കാൻ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്.കുടുംബത്തിലെ പുതിയ അംഗമായ കൃഷികയുടെ വരവ് അവിസ്മരണീയമാക്കി മാറ്റുകയായിരുന്നു കുടുംബാംഗങ്ങളുടെ ആഗ്രഹം. പ്രസവശേഷം അമ്മയും കുഞ്ഞും സ്വന്തം വീട്ടിൽ കഴിഞ്ഞ ശേഷം ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തുന്ന സമയത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.ഷെവാൽവാടിയിൽനിന്ന് ബാലേവാടിയിലേക്കാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്.

സമാനമായ മറ്റൊരു സംഭവവും പൂനെയിൽ ഈയിടെ ഉണ്ടായിരുന്നു. ഷെൽഗാവിലുള്ള ഒരു കുടുംബം വീട്ടിൽ ആദ്യമായി പെൺകുഞ്ഞ് ജനിച്ച സന്തോഷത്തിൽ കുഞ്ഞിനെ സ്വാഗതം ചെയ്യാനായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നു.

English Summary : Farmer hires helicopter to welcome home newborn grand daughter

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA