ADVERTISEMENT

കൊച്ചുമക്കളെ എത്ര നന്നായി വളർത്തിയാലും കൊഞ്ചിച്ചു വഷളാക്കി എന്ന ചീത്തപ്പേര് തലയിൽ ചുമക്കാൻ വിധിക്കപ്പെട്ടവരാണ് പല മുത്തച്ഛന്മാരും മുത്തശ്ശിമാരും. ചില മക്കളും മരുമക്കളും ഇതിന്റെ പേരിൽ വൃദ്ധമാതാപിതാക്കളെ കുറ്റപ്പെടുത്താറുമുണ്ട്. എന്നാൽ സ്വന്തം ഭർ‍തൃപിതാവിന്റെ പേരന്റിങ് രീതിയെ പ്രശംസിച്ചുകൊണ്ട് ഡോ. രൺജൻ (Dr Runjhun ) പങ്കുവച്ച ഒരു വിഡിയോയ്ക്ക് ആരാധർ ഏറെയാണ്.

വലിയ സൂപ്പർ പവർ ഒന്നും കാണിച്ചുകൊണ്ടല്ല നന്മയുടെ പാഠം ആ മുത്തച്ഛൻ കൊച്ചു മകനു പകർന്നു നൽകുന്നത്. ചെയ്യാൻ വളരെയെളുപ്പമെന്നും പെണ്ണുങ്ങളുടെ മാത്രം ജോലിയെന്നും ചിലർ എഴുതിത്തള്ളിയ ജോലികൾ കൂളായി ചെയ്തു കൊണ്ടാണ് മുത്തച്ഛൻ മാതൃകയാകുന്നത്.

കുടുംബത്തിൽ ലിംഗവിവേചനമില്ലെന്നും ഒരു ജോലിയും പെണ്ണിനു മാത്രമായി ഇല്ലെന്നും തന്റെ പ്രവൃത്തികളിലൂടെ കൊച്ചുമകന് വ്യക്തമാക്കിക്കൊടുക്കുന്ന മുത്തച്ഛൻ സ്യൂട്ടിന്റെ ബട്ടൺ തയ്ക്കുന്നതു മുതൽ വീടും പരിസരവും തൂത്തു തുടച്ചു വൃത്തിയാക്കുന്ന ജോലി വരെ തനിച്ച് ചെയ്യുന്നുണ്ട്. ‌‌വീട്ടുജോലികൾ ചെയ്യാൻ മാത്രമല്ല കൊച്ചു മകനൊപ്പം വിനോദങ്ങളിലേർപ്പെടാനും അദ്ദേഹം സമയം കണ്ടെത്തുന്നു. തന്റെ അമ്മായിയച്ഛന് തയ്യൽ അറിയാമെന്ന് കഴിഞ്ഞാഴ്ചയാണ് തനിക്ക് മനസ്സിലായതെന്നും തന്റെ മകന് അവന്റെ മുത്തച്ഛനേക്കാൾ മികച്ച റോൾ മോഡലിനെ ലഭിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് കുട്ടിയുടെ അമ്മയും ഡോക്ടറുമായ യുവതി വിഡിയോ പങ്കുവച്ചത്.

ദ് വിക്കഡ് വെജിറ്റേറിയൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വിഡിയോ നിരവധിയാളുകളുടെ ഹൃദയം കവർന്നു. ഈ സൂപ്പർ മുത്തച്ഛൻ പങ്കുവച്ച കിടിലൻ പാരന്റിങ് സ്ട്രാറ്റജി തങ്ങളുടെ ജീവിതത്തിലും പകർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് പല മാതാപിതാക്കളും കമന്റ് ചെയ്യുന്നത്.

 

English summary : Grandfather a role model for his grandson - Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com