അച്ഛൻ കുഴഞ്ഞുവീണു, ബോധം പോയി; ജീവൻ രക്ഷിച്ച് ആറ് വയസ്സുകാരി

six-year-old-girl-saved-her-father-viral-story
ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം
SHARE

മിടുക്കിയും ധൈര്യശാലിയുമായ ഒരു കൊച്ചു പെൺകുട്ടിയുടെ ധീരതയുടെ കഥയാണ് ഇപ്പോൾ വാർത്തയാകുന്നത്. മാസി എന്നാണ് ഈ കൊച്ചു മിടുക്കിയുടെ പേര്. ആറുവയസ്സുള്ള മാസിയുടെ പെട്ടെന്നുള്ള വിവേകവും ഉചിതമായ പ്രവർത്തനവും അവളുടെ പിതാവിന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ കുട്ടിയുടെ പിതാവ് തന്നെയാണ് സംഭവത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.

കുട്ടിയുടെ പിതാവ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് 

ചൊവ്വാഴ്‌ച എന്റെ ശരീരത്തേയും ശ്വാസകോശത്തേയും ബാധിച്ച ഒരു പ്രശ്‌നം കാരണം എന്റെ ബോധം പോയി. വീട്ടിൽ വെച്ചായിരുന്നു സംഭവം. എന്റെ 6 വയസ്സുള്ള മകൾ എന്റെ ഫോൺ നാവിഗേറ്റ് ചെയ്‌തും  സഹായത്തിനായി അടിയന്തിരമായി ബന്ധപ്പെട്ടവരെ വിളിക്കുവാനും കഴിഞ്ഞു. അവളാണ് എന്റെ ജീവൻ രക്ഷിച്ചത്. ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചുകൊണ്ട് വീട്ടിലാണ്. ഒരു കണ്ണിമവെട്ടിൽ നിങ്ങളുടെ ജീവിതം എത്രമാത്രം മാറുമെന്ന് നിങ്ങൾക്കറിയില്ല. നിങ്ങളുടെ കുട്ടികളെ അടിയന്തര സാഹചര്യങ്ങൾ പഠിപ്പിക്കുക, സ്‌കൂളിൽ പഠിപ്പിക്കാത്ത ജീവിതത്തിലെ വെല്ലുവിളികൾ പഠിപ്പിക്കുക, ജാഗരൂകരായിരിക്കുവാൻ പഠിപ്പിക്കുക. ജീവിതം ചെറുതാണ്, എന്റെ മകൾ മാസി കാരണം എന്റെ ജീവിതം വീണ്ടും തിരിച്ചുകിട്ടി.എല്ലാവർക്കും ഒരുപാട് സ്നേഹം! ”

മാസിയുടെ അച്ഛൻ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായപ്പോൾ, കുട്ടി ടൗൺ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ നമ്പർ അന്വേഷിച്ച് അവരെ വിളിക്കുകയും  ഡിപ്പാർട്ട്‌മെന്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജൂഡി സ്മിത്തിനോട് സംസാരിക്കുകയും ആവശ്യമായ സഹായം തേടുകയും ചെയ്യുകയായിരുന്നു. മാസിയുടെ ക്രിയാത്മകമായ ഇടപെടൽ തന്നെയാണ് കുട്ടിയുടെ അച്ഛന്റെ ജീവൻ രക്ഷിച്ചിരിക്കുന്നത്.

English Summary : Six year old kid saved her father viral story

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA