പൊരിവെയിലിൽ വലയുന്നവർക്ക് കരുണയുടെ കരവുമായി ബാലൻ; അഭിനന്ദനവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ

viral-video-of-boy-distributes-water-bottles-to-roadside-flower-sellers
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

മറ്റുള്ളവരോടുള്ള കരുണയും സഹാനുഭൂതിയും നമ്മെ യഥാർത്ഥ മനുഷ്യരാക്കുന്ന സ്വഭാവ സവിശേഷതകളാണ്, ഈ ഗുണങ്ങൾ ഏറ്റവും മികച്ച രീതിയിൽ കാണപ്പെടുന്നത് കുട്ടികളിലാണ്. സഹായം ആവശ്യമുള്ളർക്കായി എന്തും ചെയ്യാൻ ഇവർ തയാറാകുന്നത് കാണാം. അത്തരത്തിൽ വഴിയോരത്തെ പൂക്കച്ചവടക്കാർക്ക് വെള്ളക്കുപ്പികൾ നൽകിയ ഒരു കൊച്ചുകുട്ടിയുടെ ദയ നിറഞ്ഞ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി നേടുകയാണ്. അയാൻ എന്ന ബാലനാണ് ഈ വിഡിയോയിലെ താരം. ‘നിങ്ങളുടെ ചെറിയ ദയ ആരുടെയെങ്കിലും ദിനത്തെ സവിശേഷമാക്കും’ എന്ന കുറിപ്പോടെ ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് ഈ വിഡിയോ പങ്കുവെച്ചത്.

ഹൃദയസ്പർശിയായ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, അവന്റെ അനുകമ്പാപൂർവമായ പ്രവർത്തിയെ ആളുകൾ പ്രശംസിക്കുകയാണ്. വിഡിയോയിൽ അയാൻ വാട്ടർ ബോട്ടിലുകളുടെ പൊതിയുമായി റോഡിലൂടെ നടക്കുന്നത് കാണാം. തുടർന്ന് ഫുട്പാത്തിൽ ഇരിക്കുന്ന പൂക്കച്ചവടക്കാർക്ക് ഓരോരുത്തർക്കായി വെള്ളക്കുപ്പികൾ കൊടുക്കുന്നു. അവന്റെ പ്രവൃത്തിയിൽ സംതൃപ്തയായ ഒരു വൃദ്ധ അയാനെ അനുഗ്രഹിക്കുന്നതും അപ്പോൾ ആ മുഖത്ത് മനോഹരമായ പുഞ്ചിരി വിരിയുന്നതും കാണാം.

English Summary : Viral video of a boy distributes water bottles to roadside flower sellers,

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA