മകൻ ലൂക്കയ്ക്കൊപ്പമുള്ള ചില മനോഹര ചിത്രങ്ങളാണ് മലയാളത്തിന്റെ പ്രിയനടി മിയ ജോർജ് പങ്കുവച്ചിരിക്കുന്നത്. അമ്മയും മകനും ചേർന്നുള്ള ആ സന്തോഷനിമിഷങ്ങളുടെ ക്യൂട്ട് ചിത്രങ്ങൾക്കൊപ്പം ഹൃദമായൊരു കുറിപ്പും താരം പങ്കുവച്ചു. നിന്റെ സന്തോഷവും നിരുപാധികമായ സ്നേഹവും മാത്രമാണ് എനിക്ക് വേണ്ടത്. നിന്റെ ജിവിതത്തിന്റെ തൂണുകളാകുമെന്ന് ഞങ്ങളുടെ വാഗ്ദാനവും. ലവ് യു ലൂക്കാ മൈ സൺ’
മിയയുെട കുഞ്ഞു ലൂക്കായോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് ഈ മനോഹരമായ പോസ്റ്റിന് താഴെ. ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.
English Summary : Actress Miya George share photos with son Luca