ആരാധകർക്ക് ദുൽഖറിനോട് എത്രയേറെ ഇഷ്ടമുണ്ടോ, അത്രയേറെ ഇഷ്ടമുണ്ടാകും ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനോടും. അമീറക്കുട്ടിയുടെ പുതിയ ചിത്രങ്ങളും വിഡിയോകളും ദുൽഖറിന്റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഉമ്മച്ചിയുടെ പിറന്നാളിന് പിന്നാലെ മകള്‍ മറിയത്തിന്‍റെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞു മറിയവും അമാലുമായുള്ള ചിത്രങ്ങളോടൊപ്പം ഹൃദ്യമായ ഒരു കുറിപ്പും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
'എന്റെ ബേബിഡോളിന് 5/5/5 ജന്മദിനം! നീ വർഷം മുഴുവനും കാത്തിരുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു. അത് ഏറ്റവും സന്തോഷകരമായ ജന്മദിനമായിരിക്കട്ടെ.. നക്ഷത്രകൂട്ടം, നിലാവ്, മഴവില്ലുകൾ, മിന്നാമിനുങ്ങുകളുടെ തിളക്കം, പിക്‌സി മിസ്‌ചീഫ്, പൂമ്പാറ്റ ചിറകുകൾ ഇവയെല്ലാം കൊണ്ട് നീ നമ്മുടെ വീടിനെ ഒരു സാങ്കൽപ്പികലോകമാക്കുന്നു. ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വെൻഡി ഡാർലിംഗുമാണ്. നിനക്കൊപ്പം സ്നോമാനെ നിര്‍മ്മിക്കണം. ഞങ്ങളാരും ബ്രൂണോയെക്കുറിച്ച് സംസാരിക്കില്ല! നീ ഞങ്ങളുടെ വീട് ഒരു നെവര്‍ലന്‍റാക്കുന്നു. നിന്നൊടൊപ്പം പുതിയ ഒരു ലോകമാണ്' എന്നിങ്ങനെയാണ് ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.മ റിയത്തിന് പിറന്നാളാശംസിച്ച് നസ്രിയ പങ്കുവച്ച കുറിപ്പും ഇതിനോടകം വൈറലായി.
2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുടെ വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു 'ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.'
English Summary : Dulquer's birthday wish to daughter Maryam Ameerah Salman