ADVERTISEMENT

ഒറ്റപ്രസവത്തിൽ ഒൻപത് മക്കൾക്ക് ജന്മം നൽകി ഒരു യുവതി കഴിഞ്ഞ വർഷം വാർത്തകളിലിടം നേടിയിരുന്നു. പശ്ചിമാഫ്രിക്കയിലെ മാലിയിൽ നിന്നുള്ള 26 കാരിയായ ഹലീമ സിസ്സെയാണ് കഴിഞ്ഞ വർഷം മെയ് 4 ന് ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇപ്പോഴിതാ ഹലീമയും ഭർത്താവ് അബ്ദുൽകാദർ അർബിയും തങ്ങളുടെ പൊന്നോമനകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കുകയാണ്. ഒറ്റപ്രസവത്തിലൂടെ ഗിന്നസ് റെക്കോർഡിലും കയറിപ്പറ്റിയിവർ. ലോകത്തിൽ ജീവിച്ചിരിയ്ക്കുന്ന, ഒറ്റപ്രസവത്തിലൂടെ ജനിച്ച ഒൻപതു പേരെന്ന റെക്കോർഡും ഈ കുരുന്നുകൾക്കുതന്നെ. മാലിയൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ് അബ്ദുൽകാദർ അർബി.

 

ഈ ഒൻപത് പേരിൽ അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണുള്ളത്. 30ാം മത്തെ ആഴ്ചയിൽ ഈ കുഞ്ഞുങ്ങളെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. കുട്ടികളെല്ലാവരും ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്നും വളർച്ചയുടെ ഒരോ പടവും കൃതമായി കടക്കുന്നുവെന്നും അബ്ദുൽകാദർ അർബി പറയുന്നു. 2021 മെയ് 4-ന് മൊറോക്കോയിൽ വെച്ചാണ് ഹലീമ സിസ്സെയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പ്രത്യേക പരിചരണം ലഭിക്കുന്നതിനായി ദമ്പതികളെ പശ്ചിമാഫ്രിക്കയിലെ മാലിയിൽ നിന്ന് മൊറോക്കോയിലേക്ക്  കൊണ്ടുപോകുകയായിരുന്നു. 

 

ഈ അപൂർവ സഹോദരങ്ങളുടെ പേരുകൾ ഇങ്ങനെയാണ്. മുഹമ്മദ് ആറാമൻ, ഔമർ, എൽഹാദ്ജി, ബഹ്, കാദിദിയ, ഫാത്തൂമ, ഹവ, അദാമ, ഔമൗ. സൗദ എന്ന 3 വയസ്സുള്ള മൂത്ത സഹോദരിയും ഇവർക്കുണ്ട്. മൊറോക്കോയിലെ ക്ലിനിക്കിലെ മെഡിക്കലൈസ്ഡ് ഫ്ലാറ്റിലാണ് ഇപ്പോഴും ഇവർ താമസിയ്ക്കുന്നത്. കുഞ്ഞുങ്ങൾക്കു പ്രത്യേക പരിചരണം ആവശ്യമായതിനാൽ നഴ്സുമാരും ഒപ്പമുണ്ട്.

 

English Summary : World record Nonuplets celebrate first birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com