‘അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം ഇസ്സു’; ഇപ്പോഴേ മുഖ്യാതിഥി ആയല്ലോയെന്ന് വിജയ് യേശുദാസ്

kunchako-boban-post-photos-of-son-isahak-in-mothers-day
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കഴിഞ്ഞ മാതൃദിനത്തിൽ ചില അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം മകൻ ഇസഹാക്ക് പങ്കെടുത്ത ഒരു ചടങ്ങിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ‘ആലുവയിലെ ശ്രീനാരായണഗിരിയിൽ വെച്ചു നടന്ന ചടങ്ങിൽ അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം ഇസ്സു. ഇത്തരമൊരു ഹൃദ്യവും മനോഹരവുമായ ഒരു ചടങ്ങ് സംഘടിപ്പിച്ചതിന് ഡോ.പരസു, മീനു, സിമാർ ആശുപത്രി എന്നിവർക്ക് നന്ദി. ലോകത്തിലെ എല്ലാ സുന്ദരികളായ അമ്മമാർക്കും ഒരുപാട് സ്നേഹം’. എന്ന കുറിപ്പിനൊപ്പമാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ഇസ്സു ചടങ്ങിൽ തിരി തെളിയ്ക്കുന്ന ഒരു ചിത്രവും അമ്മമാർക്കും അമ്മൂമ്മമാർക്കുമിടയില്‍ നിൽക്കുന്ന ഒരു ചിത്രവുമാണ് കുഞ്ചാക്കോ ബോബൻ തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചത്.  കുഞ്ഞു താരത്തിനോടുള്ള ഇഷ്ടമറിയിച്ച് സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് എത്തിയത്.  ‘ഇപ്പോഴേ മുഖ്യാതിഥി ആയല്ലോ എന്നും അച്ഛനെയും അമ്മയെയും പോലെ ശരിയായ വഴിയേ ആണെന്നുമാണ് വിജയ് യേശുദാസ് കമന്റു ചെയ്തത്.

നിരവധി ലൈക്കുകളും കമന്റുകളുമാണ് ഈ കുഞ്ഞുതാരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്. ചാക്കോച്ചന് ഒരു മകൻ ജനിച്ചത് ആരാധകർ ആഘോഷമാക്കിയിരുന്നു. മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ചാക്കോച്ചനും ഭാര്യ പ്രിയയും പങ്കു വയ്ക്കാറുണ്ട്.  ഇസഹാക്ക് എന്ന ഇസയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കും താല്പര്യമാണ്.

English Summary: Kunchako Boban post photos of son Isahak in mother's day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA