പെണ്‍കുട്ടികള്‍ ശല്യപ്പെടുത്തുന്നു, ഇരട്ടപ്പേര് വിളിച്ച് കളിയാക്കുന്നു; ആണ്‍കു‌‌ട്ടികളുടെ പരാതി

boys-in-up-school-complain-as-girls-bullying-them
Representative image. Photo Credits: Alona Cherniakhova/ Shutterstock.com
SHARE

പെണ്‍കുട്ടികള്‍ ശല്യപ്പെടുത്തുന്നുവെന്ന പരാതിയുമായി ആണ്‍കുട്ടികള്‍. ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ നവോദയയിലെ ഏഴാം ക്ലാസിലെ ആണ്‍കുട്ടികളാണ് പ്രിന്‍സിപ്പലിന് ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ കത്തയച്ചത്. പെണ്‍കുട്ടികള്‍ തങ്ങളെ വട്ടപ്പേര് വിളിക്കുന്ന തായും മാപ്പുപറയണമെന്നും കത്തില്‍ പറയുന്നു. മണ്ടന്‍മാര്‍ എന്ന് വിളിച്ചാക്ഷേപിക്കുന്നതായും വട്ടപ്പേര് വിളിക്കുന്നുവെന്നുമാണ് ആണ്‍കുട്ടികളുടെ പരാതി. ആണ്‍കുട്ടികളയച്ച കത്ത് ഇതിനകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പെണ്‍കുട്ടികളുടെ ബഹളവും പാട്ടും കാരണം പഠിക്കാന്‍ കഴിയുന്നില്ലെന്നും ആണ്‍കുട്ടികള്‍ പറയുന്നു. ശല്യക്കാരികളുടെ പേരും കത്തില്‍ എഴുതിയിട്ടുണ്ട്. കുട്ടികള്‍ക്കിടയിലുള്ള പ്രശ്‌നം പരിഹരിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എല്ലാ കുട്ടികളുടെയും രക്ഷിതാക്കളെയും കാര്യങ്ങള്‍ ധരിപ്പിച്ചതായും അവര്‍ വ്യക്തമാക്കി. കത്തിന് പിന്നാലെ പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. പിന്നീട് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഭാഗത്തുനിന്ന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധ്യാപകര്‍ പറഞ്ഞു.

English summary : Boys in up school complain as girls bullying them

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA