വീട്ടിൽ തനിച്ച് 66 ദിവസം : സ്വയം പാചകം ചെയ്തും വളർത്തുമൃഗങ്ങളെ പരിപാലിച്ചും പതിമൂന്നുകാരൻ

chinese-boy-survives-home-alone-for-66-days-with-pets-after-parents-trapped-in-lockdown
ചിത്രത്തിന് കടപ്പാട് :സമൂഹമാധ്യമം
SHARE

കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം വീടുകളിൽ തന്നെ ഒതുങ്ങിക്കൂടേണ്ടി വന്നിരുന്നല്ലോ പലർക്കും.  എന്നാൽ ലോക്ക്ഡൗണ്‍ മൂലം വീട്ടിൽ രണ്ട് മാസക്കാലം തനിച്ചായിപ്പോയ ഒരു ചൈനീസ് ബാലന്റെ വാർത്തയാണ്  ശ്രദ്ധേയമാകുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഫെബ്രുവരി 28 ന് പിതാവിന് ചികിത്സയ്ക്കായി തേടാൻ ഷാങ്ഹായിലേക്ക് പോകേണ്ടിവന്നു, വേഗം തിരികെ എത്താമെന്ന് കരുതിയിരുന്നങ്കിലും ഏപ്രിൽ അവസാനത്തോടെയാണ്  കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ കുൻഷനിലുള്ള അവരുടെ വീട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് നഗരം അടച്ചു പൂട്ടിയതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ഷാങ്ഹായിൽ കുടുങ്ങിപ്പോയി.  ഇക്കാലമത്രയും ഇവരുടെ 13 വയസ്സുള്ള മകൻ  വീട്ടിൽ തനിച്ചായിരുന്നു താമസം. 

വളർത്തു പൂച്ചയെയും നായയെയും പരിപാലിച്ചും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തും ആ 62 ദിവസങ്ങൾ അവൻ വീട്ടിനുള്ളിൽ കഴിച്ചു കൂട്ടി. ഒരു പൂച്ചയും പട്ടിയും അല്ലാതെ ആ ബാലനൊപ്പം മറ്റാരും തന്നെയില്ലായിരുന്നു. ‘അവൻ വളരെ ശുഭാപ്തിവിശ്വാസിയായിരുന്നു.  ഫോൺ വിളിക്കുമ്പോൾ  ‘അമ്മ എന്തിനാ കരയുന്നെ?’ എന്നു പറഞ്ഞുകൊണ്ട് അവൻ അവരെ ആശ്വസിപ്പിക്കുകപോലും ചെയ്തുവെന്ന് അമ്മ ഷു പറയുന്നു.

വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്  കുറച്ച് ഭക്ഷണങ്ങൾ മകനായി അവർ കരുതിയിരുന്നു, എന്നാൽ തയ്യാറാക്കി വച്ചിരുന്നു ഭക്ഷണം കഴിഞ്ഞപ്പോൾ, പാചകം ചെയ്യാൻ പഠിപ്പിക്കാൻ അവൻ അമ്മയോട് ആവശ്യപ്പെട്ടു. കുട്ടി പൂച്ചയുടെ ലിറ്റർ പെട്ടി വൃത്തിയാക്കിയും നായയെയും പൂച്ചയേയും കുളിപ്പിച്ചുമൊക്കെ അവൻ ആ ദിവസങ്ങൾ കഴിച്ചുകൂട്ടി. ഓൺലൈൻ ക്ലാസുകൾ ഇല്ലാത്ത വാരാന്ത്യങ്ങളിൽ, ലളിതമായ വിഭവങ്ങൾ പാചകം ചെയ്യാൻ ഷു മകനെ പഠിപ്പിക്കും.

ഇതൊക്കെയാണെങ്കിലും അവർ തിരിച്ചെത്തുമ്പോൾ വീട് വൃത്തിഹീനമായ അവസ്ഥയിലായിരുന്നുവെന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി അവൻ ഒരിക്കൽപ്പോലും പരാതിപ്പെട്ടില്ല; പകരം, അവൻ പലപ്പോഴും ഞങ്ങളെ ആശ്വസിപ്പിച്ചു. ഞങ്ങൾ മുമ്പ് വിചാരിച്ചതിലും വളരെ ശക്തനും കൂടുതൽ ശുഭാപ്തിവിശ്വാസിയുമാണ് അവന്റെ അമ്മ പറയുന്നു.

English Summary : Chinese boy survives home alone for 66 days with pets after parents trapped in lockdown

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA