ADVERTISEMENT

മകൾ അലംകൃതയുടേയും പൃഥ്വിരാജിന്റേയും ഒരു മനോഹരമായ ചിത്രമാണ് ഇത്തവണ സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായ ഡാഡയെ മിസ്സ് ചെയ്യുന്നുവെന്നാണ് ചിത്രത്തോടൊപ്പം സുപ്രിയ കുറിച്ചിരിക്കുന്നത്. മകളെ ചേർത്തുപിടിച്ചിരിക്കുന്ന ഈ ക്യൂട്ട് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമേറെയാണ്. 9 എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് മണാലിയില്‍ വച്ച് എടുത്ത ചിത്രമാണിത്. സുപ്രിയയുടെ പോസ്റ്റിന് സ്നേഹം നിറഞ്ഞ കമന്റുമായി പൃഥ്വിരാജുമെത്തി. 

സുപ്രിയയും പ്രിഥ്വിരാജും മകൾ അലംകൃതയുടെ നിറയെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടെങ്കിലും ആലിയുടെ ചിത്രങ്ങൾ അങ്ങനെ പോസ്റ്റ് ചെയ്യാറില്ല. പിറന്നാളിനാണ് സാധാരണ ഇരുവരും മകളുടെ ചിത്രം പങ്കുവയ്ക്കാറ്. അതുകൊണ്ടുതന്നെ ആലിയുടെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്. പക്ഷേ ഇത്തവണ സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ആലിയുടെ മുഖം പാതി വ്യക്തമാണ്.

ചിത്രത്തിൽ പൃഥ്വിയുടെ നെഞ്ചില്‍ ചാഞ്ഞുകിടക്കുകയാണ് അലംകൃത. ആലിയുടെ മുഖം വ്യക്തമാക്കുന്ന ചിത്രത്തിനായി പലപ്പോഴും സുപ്രിയയോട് ആരാധകർ ആവശ്യപ്പെടാറുണ്ട്. കുറേ നാളുകൾക്കു ശേഷമാണ് ആലിയുടെ മുഖം ഇത്രയെങ്കിലും വ്യക്തമാകുന്ന ചിത്രം സുപ്രിയ പങ്കുവച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തിന് നിരവധിയാണ് ആരാധകർ.

English Summary : Supriya Menon Prithviraj post a cute picture of Alankrita and Prithviraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com