‘ഇല്ല പോകണ്ട, ചേച്ചിയെ ഞാൻ വിടില്ല’: കല്യാണപ്പെണ്ണിനെ വിടാതെ കുഞ്ഞനുജൻ – കണ്ണ‌ു നിറയ്ക്കും വിഡിയോ

HIGHLIGHTS
  • ചേച്ചിയെ വിടാതെ വട്ടം പിടിച്ചാണ് കരച്ചിൽ
viral-video-boy-crying-while-sister-leave-after-wedding
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

വിവാഹം കഴിഞ്ഞ് വധു വരന്റെ  വീട്ടിലേയ്ക്ക് പോകുമ്പോൾ പല വികാര നിർഭരമായ രംഗങ്ങളും ഉണ്ടാകുക പതിവാണ്. മാതാപിതാക്കളേയും സഹോദരങ്ങളെയും പിരിയുന്നതും പുതിയ സാഹചര്യങ്ങളിലേയ്ക്ക് പറിച്ചു നടുന്നതിലുള്ള സങ്കടവുമൊക്കെയായി കല്യാണപ്പെണ്ണ് പലപ്പോഴും കരച്ചിലായിരിക്കും. മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ ഇതേ അവസ്ഥയിൽ തന്നെയായിരിക്കും. കല്യാണപ്പെണ്ണിനെ യാത്രയാക്കുമ്പോഴുള്ള ഇത്തരം വികാരഭരിതമായ പല രംഗങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

അത്തരത്തിൽ ഒരും കല്യാണപ്പെണ്ണ് യാത്രയാകുമ്പോൾ കുഞ്ഞനുജന്റെ സങ്കടമാണ് ഈ വിഡിയോയിൽ. അരുൺ എയിം ഫോട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ കണ്ണ‌ു നിറയ്ക്കും വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഇല്ല ചേച്ചി പോകണ്ട ചേച്ചിയെ ഞാൻ വിടില്ല’ എന്നു പറഞ്ഞു കരയുകയാണ് കുഞ്ഞനുജൻ. ചേച്ചിയെ വിടാതെ വട്ടം പിടിച്ചാണ് കരച്ചിൽ.

വധുവും ബന്ധുക്കളുമൊക്കെ ആ ബാലനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്‍ കരച്ചിലോട് കരച്ചില്‍ തന്നെയാണ്. വൈറലായ ഈ വിഡിയോയിലെ വധുവിനെ കുറിച്ചോ കുഞ്ഞനുജനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നിരവധിപ്പേരാണ് ഈ കുഞ്ഞനുജന്റെ ചേച്ചിയോടുള്ള സ്നഹത്തിന് ഇഷ്ടമറിയിച്ച് എത്തുന്നത്. 

English summary : Viral video of a boy crying while sister leave after wedding

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA