ഒരു വിനോദവും അവന് നഷ്‌ടമാകരുത്; വീൽ ചെയറിലിരിക്കുന്ന സുഹൃത്തിനെ സഹായിച്ച് കുട്ടി- ഹൃദ്യം ഈ വിഡിയോ

boy-helps-specially-abled-classmate-to-participate-in-games
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കരുതലും സഹായവുമൊക്കെ ആവശ്യമുള്ളവർക്ക് തണലായി നിൽക്കാറുണ്ട് നമ്മിൽ പലരും. അതുപോലെ മറ്റുള്ളവരെ സഹായിക്കാനുള്ള താൽപര്യം മിക്ക കുട്ടികളിലും കാണും. അത്തരത്തിൽ തന്റെ പ്രിയ കൂട്ടുകാരന് കരുതലിന്റെ കരവുമായത്തുന്ന ഒരു ബാലന്റെ മനോഹരമായ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വീൽ ചെയറിലിരിക്കുന്ന സുഹൃത്തിനെ കായിക വിനോദത്തില്‍ പങ്കെടുപ്പിക്കുന്ന ബാലന്റെ ദൃശ്യങ്ങളാണ് കയ്യടി നേടുന്നത്.

കുറച്ച് വിദ്യാർഥികൾ ഒരു കായിക വിനോദത്തിൽ പങ്കെടുക്കുകയാണ്. ഒരു കുട്ടി ഓടി ഫിനിഷിങ് പോയിന്റിലെത്തിയ ശേഷം തിരിച്ചോടി സ്റ്റാർട്ടിങ് പോയിന്റിൽ വീൽചെയറിലിരുന്ന ഭിന്നശേഷിക്കാരനായ കൂട്ടുകാരന്റെയടുത്തെത്തി. എന്നിട്ട് വീൽച്ചെയർ തള്ളി ഫിനിഷിങ് പോയിന്റിലേക്കോടി. തന്റെ കൂട്ടുകാരനെയും ആ വിനോദത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു അവൻ.

ഹൃദയസ്പർശിയായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരും സ്നേഹം നിറഞ്ഞ കമന്റുകളുമാണ് ഈ മനോഹരമായ വിഡിയോയ്ക്ക്. ഇത്തരം കൂട്ടുകാരുള്ളപ്പോൾ ആ ബാലന് ജീവിതത്തിൽ മാറ്റിനിർത്തലുകൾ ഉണ്ടാകില്ലെന്നും എത്രമാത്രം ഇഷ്ടത്തോടെയാണവൻ ആ പ്രവൃത്തി ചെയ്യുന്നതെന്നുമൊക്കെയാണ് വിഡിയോയ്ക്കു വരുന്ന കമന്റുകൾ.

English Summary :Boy helps specially abled classmate to participate in games

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA