‘ഡാർലിങ് റേസൂ’വിന് പിറന്നാൾ ആശംസകളുമായി നിവിൻ പോളി

nivin-pauly-post-birthday-wish-to-daughter
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

പിറന്നാൾ ദിനത്തിൽ മകൾ റോസ് ട്രീസയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നിവിൻ പോളി. മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘ഹാപ്പി ബർത്ത് ഡേ ‍റേസൂ ഡാർലിങ്’ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഗീതു മോഹൻദാസ് സിജു വിൽസൺ തുടങ്ങി  സിനിമാ ലോകത്തുള്ളവരും ആരാധകരും അച്ഛനും മകൾക്കും സ്നേഹമറിയിച്ചെത്തി. പെൺമക്കളുടെ ദിനത്തിലും നിവിൻ പോളി മകൾക്കായി ആശംസകളും ചിത്രങ്ങളുമായി എത്തിയിരുന്നു‘പ്രിയപ്പെട്ട റേസൂ നീ എന്നും എന്റെ മാലാഖയായിരിക്കും’ എന്ന കുറിപ്പിനൊപ്പമാണ് ആ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ നിവിൻ സാധാരണ പങ്കുവയ്ക്കാറില്ല, അതുകൊണ്ടുതന്നെ മകള്‍ക്കൊപ്പമുള്ള ഈ ക്യൂട്ട് ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. 2016 മേയ് 25 നാണ് റോസ് ട്രീസ ജനിച്ചത്. മക്കളുടെ പിറന്നാളിനാണ് സാധാരണ നിവിൻ സമൂഹമാധ്യമത്തിലൂടെ അവരുടെ ചിത്രം പങ്കുവയ്ക്കാറ്. റോസ് ട്രീസയുടെ കഴിഞ്ഞ പിറന്നാളിനും മകളുടെ ക്യൂട്ട് ചിത്രം നിവിൻ പോസ്റ്റ് ചെയ്തിരുന്നു. മകൾ ജനിച്ചപ്പോൾ തന്നെ ഒരു മിനി കൂപ്പര്‍ എസ് കാർ നിവിന്‍ പോളി സമ്മാനിച്ചിരുന്നു. മകൾക്കുള്ള ആ സൂപ്പർ സമ്മാനത്തിന്റെ ചിത്രം നിവിൻ തന്റെ ആരാധകർക്കായി മുൻപ് പങ്കുവച്ചിരുന്നു. നിവിന്റെയും റിന്നയുടെയും മൂത്ത മകൻ ദാവീദ് പോളി 2012 ലാണ് ജനിച്ചത്.

English Summary : Nivin Pauly post birthday wish to daughter

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA