ഷാരൂഖിന്റെ കുഞ്ഞു രാജകുമാരന് ഒൻപതാം പിറന്നാള്‍: വിഡിയോ പങ്കുവച്ച് ഗൗരി

gauri-khan-post-birthday-wish-to-son-abram
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഷാരൂഖിന്റേയും ഗൗരിയുടെ കുഞ്ഞു രാജകുമാരന് ഒൻപതാം പിറന്നാള്‍. ഇളയ മകനായ അബ്രാമിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗൗരി. ബോളിവുഡിലെ സൂപ്പർ  സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് ഈ കുട്ടിത്താരത്തിന് ആശംസകളുമായെത്തുന്നത്. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല. ഇടയ്ക്കിടെ അബ്രാമു രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ ഷാരൂഖ്.  

2013  മെയ് 27 നാണ് അബ്രാം ജനിച്ചത്. അബ്രാമിനെ കൂടാത ആര്യൻ എന്ന മകനും സുഹാന എന്ന മകളുമാണ് ഷാരൂഖിന്. ‘എനിക്ക് എന്റെ മക്കളെ ഒത്തിരി ഇഷ്ടമാണ്, അത് അവർ എന്റെ മക്കളായതു കൊണ്ട് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട്സും അവരാണ്.’ ഷാരൂഖ് ഒരിക്കൽ പറഞ്ഞതാണിത്. അവരെത്ര പ്രായമായാലും ഷാരൂഖിന്റെ ബെസ്റ്റ് ഫ്രണ്ട്സ് അവർ തന്നെയായിരിക്കും. കുട്ടികളുടെ പ്രായം എത്രയാണോ അതാണ് തന്റെ പ്രായമെന്നും അദ്ദേഹം പറയുന്നു. ആര്യൻ ഷാരൂഖിന്റെ ഒരു പിറന്നാളിന് സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റ് പ്രശസ്തമാണ് ‘അദ്ദേഹത്തിന് കുട്ടികളെപ്പോലെ കളിക്കാനും സുഹൃത്തിനെപ്പോലെ ഉപദേശിക്കാനും ബോഡിഗാർഡിനെപ്പോലെ സംരക്ഷിക്കാനുമാകും’ എന്നാണ്. കുട്ടികളുമായി ഷാരൂഖിന് എത്രമാത്രം അടുപ്പമുണ്ടെന്ന് ഈ ഒറ്റ പോസ്റ്റിലൂടെ മനസിലാക്കാം

English Summary : Gauri Khan post birthday wish to son Abram

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA