മകൻ ഇസഹാക്കിന്റെ ചിത്രമെടുക്കുന്ന മമ്മൂട്ടിയുടെ ഒരു മനോഹര ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. ‘മെഗാ എമ്മിന്റെ ലെൻസിലൂടെ ഇസു, ഇരുവരേയും പകർത്തി മെഗാ എമ്മിന്റെ ഫാൻ ബോയിയായ ഞാൻ’ എന്നാണ് ആ അപൂർവ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചത്. നിമിഷ നേരം കൊണ്ടാണ് ഈ കുട്ടിസ്ററാറിന്റേയും മൈഗാസ്റ്റാറിന്റേയും ചിത്രം വൈറലായത്. മമ്മൂട്ടി എടുത്ത ആ ചിത്രം എവിടെയന്നാണ് ആരാധകർ ചോദിക്കുന്നത്.
സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് ഈ മനോഹര ചിത്രത്തിന് സ്നേഹവുമായി എത്തുന്നത്. ജനിച്ച അന്നു മുതൽ ചാക്കോച്ചന്റെ മകന്റെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കുമായി ആരാധകർ കാത്തിരിക്കുകയാണ് മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ചാക്കോച്ചനും ഭാര്യ പ്രിയയും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് മകൻ ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഇസുവിന്റെ ചിത്രങ്ങളും വിശേഷങ്ങളും സ്വീകരിക്കാറ്.
English Summary : Kunchacko Boban share a photo of Isahak and Mammootty