ഏഴാം വയസ്സിൽ ആദ്യമായി തനിയെ എഴുന്നേറ്റ് മകൻ; കണ്ണു നിറയ്ക്കും അമ്മയുടെ പ്രതികരണം– വിഡിയോ

seven-year-old-boy-stands-up-on-his-own-for-the-first-time
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മക്കളുടെ വളർച്ചയുടെ ഒരോഘട്ടവും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ളതാണ്. കുഞ്ഞ്  ആദ്യമായി സംസാരിക്കുന്നതും  കുഞ്ഞി  ചുവടുകൾ വയ്ക്കുന്നതുമൊക്കെ സുപ്രധാനമാണ്. എന്നാൽ വളർച്ചയുടെ ഈ ഘട്ടങ്ങള്‍ അൽപ്പമൊന്നു വൈകിയാല്‍ മാതാപിതാക്കൾക്ക് ആശങ്കയാണ്. അത്തരത്തിൽ റോബി എന്ന ഏഴുവയസ്സുകാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സാധാരണ കുട്ടികൾ ഒരു വയസാകുമ്പോഴേയ്ക്കും കുഞ്ഞു ചുവടുകൾവെച്ചു തുടങ്ങും. എന്നാൽ റോബി ആദ്യമായി തനിയെ എഴുന്നേറ്റ് നിന്നത് ഏഴാം വയസിലാണ്

റോബി തന്റെ ജീവിതത്തിൽ ആദ്യമായി തനിയെ എഴുന്നേറ്റു നിന്ന് പതിയെ നടക്കുന്നതാണ് വിഡിയോയിൽ. ദൃശ്യങ്ങളിൽ ഒപ്പമുള്ള അമ്മയുടെ സന്തോഷം ആരുടേയും കണ്ണുകൾ ഈറനണിയിക്കും. ‘റോബിക്ക് 7 വയസ്സായി, ആദ്യമായി ഒറ്റയ്ക്ക് നിൽക്കുന്നു’ എന്ന കുറിപ്പിനൊപ്പം പങ്കുവച്ച വിഡിയോ ലക്ഷക്കമക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. ഈ നിമിഷത്തിനായി റോബി വളരെക്കാലമായി കഠിന പരിശ്രമത്തിലായിരുന്നു

ഹെൽമറ്റ് ധരിച്ചാണ് റോബി തനിയെ നിൽക്കാന്‍ പരിശീലിക്കുന്നത്. അവൻ ഓരോ ചുവട് വയ്ക്കുമ്പോഴും അവന്റെ അമ്മ  അഭിമാനത്തോടെ അവനെ നോക്കുകയാണ്.. അവന്‍ കുറച്ച് ചുവടുകൾ വെയ്ക്കുകയും തുടർന്ന് അമ്മയ്ക്കരികിലെത്തി കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് കാണാം. കുട്ടിയുടെ സഹോദരിയേയും വിഡിയോയിൽ കാണാം. വർഷങ്ങളോളം അവർ ഈ നിമിഷത്തിനായി തയ്യാറെടുക്കുകയായിരുന്നു, 

English Summary : Seven year old boy stands up on his own for the first time

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA