ADVERTISEMENT

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ദിവസങ്ങളോളം കാണാതിരുന്ന ഡാഡയെ കാണാനായി ജോർദാനിലേക്ക്  പോകുന്ന അലംകൃതയുടെ ചിത്രവും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.  കുട്ടി ബാഗും തൊപ്പിയും വച്ച് കയ്യിൽ ടിക്കറ്റുമായി വിമാനത്തില്‌‍ കയറാനായി പോകുകയാണ് ആലി.

‘70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ റെഡിയായിരിക്കുന്നു’ എന്നാണ് മകളുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് സുപ്രിയ കുറിച്ചത്

 

മാര്‍ച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് ചിത്രീകരണത്തിനായി പുറപ്പെട്ടത്. അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, പൃഥ്വിയെ കാണാൻ ജോര്‍ദാനില്‍ എത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയും.

 

English Summary : Supriya Menon share video of daughter Alankritha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com