ADVERTISEMENT

നമ്മുടെ  ജീവിതകാലത്ത് അനുഭവിച്ചറിയുന്ന ഏറ്റവും മനോഹരമായ ബന്ധങ്ങളിൽ ഒന്നാണ് സൗഹൃദം. കുട്ടികൾക്കിടയിലെ സൗഹൃങ്ങളാകട്ടെ പലപ്പോഴും അതിമനോഹരങ്ങളുമാണ്. അത്തരത്തിൽ രണ്ട് കുട്ടികളുടെ ഹൃദയസ്പർശിയായ ബന്ധത്തിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ വിഡിയോയിൽ ഒരു കൊച്ചുകുട്ടി ഓട്ടിസം ബാധിച്ച തന്റെ ഉറ്റസുഹൃത്തിന്റെ ചെവി കൈകൊണ്ട് മൂടിപ്പിടിക്കുന്നത് കാണാം. കൂട്ടുകാരന് ബുദ്ധിമുട്ടാകുന്ന ശബ്ദങ്ങളിൽ നിന്ന് അവനെ സുരക്ഷിതനാക്കുകയാണ് ഈ കുരുന്ന്.

ഉറ്റ ചങ്ങാതിമാരായ ഇവർ ബസിൽ യാത്ര ചെയ്യുകയാണ്, അവരിൽ ഒരാൾ ഓട്ടിസ്റ്റിക് ആണ്. ജേസൺ എന്ന കുട്ടിയുടെ മടിയിൽ കിടക്കുകയാണ് ഓട്ടിസം ബാധിച്ച കൂട്ടുകാരൻ. യാത്രയ്ക്കിടയിലെ  ഉച്ചത്തിലുള്ള ശബ്ദങ്ങൾ അവന് ശല്യമാകുമെന്ന് മനസിലായ ജേസൺ തന്റെ കുഞ്ഞു കൈകൊണ്ട് സുഹൃത്തിന്റെ ചെവി മൂടിപ്പിടിക്കുകയാണ്. തന്റെ സുഹൃത്തിന്റെ സുരക്ഷിത്വം ഉറപ്പാക്കുകയാണ് ജേസൺ. 

ഓട്ടിസം ബാധിച്ച കുട്ടിയുടെ ആന്റിയായ കിം വേഗ എന്ന സ്ത്രീ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട ഈ വിഡിയോ വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല. സൗഹൃദത്തിന്റെ മനോഹരമായ നിമിഷങ്ങൾ  കാണുന്നത് തന്നെ ഹൃദ്യവും ആനന്ദകരവുമാണ്. തന്റെ അനന്തരവന്റെ ഉറ്റ സുഹൃത്തിന്റെ ഈ മധുരമായ പ്രവർത്തിയുെട വിഡിയോ പങ്കുവച്ച്  അവർ കുറിച്ചത് ഇങ്ങനെയാണ് ‘ഞങ്ങൾക്ക് ജെയ്‌സണെപ്പോലെ കൂടുതൽ കുട്ടികളെ വേണം’.  ഈ രണ്ട് ആൺകുട്ടികളുടെ സൗഹൃദത്തിന്റെ മനോഹരമായ വിഡിയോ വിഡിയോയ്ക്ക് ഹൃദയസ്പർശിയായ കമന്റുകളാണ് വരുന്നത്. ‘നമുക്കെല്ലാവർക്കും ചിലപ്പോൾ ഒരു ജേസൺ ആവശ്യമാണ്’, ‘എത്ര മനോഹരമായ സൗഹൃദം’ എന്നൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. 

English summary : Heartwarming video of a little boy covers ears of his autistic friend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com