മാതാപിതാക്കളുടെ വിവാഹത്തിന് എത്തുന്ന ഭിന്നശേഷിക്കാരനായ മകൻ ; എത്ര കണ്ടാലും മതിവരില്ല ഈ വിഡിയോ

cute-video-of-specially-abled-boy-walks-down-the-aisle-on-parent-s-wedding
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മാതാപിതാക്കളുടെ വിവാഹത്തിന് എത്തുന്ന ഭിന്നശേഷിക്കാരനായ മകന്റെ മനോഹരമായൊരു വിഡിയോയാണിത്. വിവാഹത്തിനായി ഒരുങ്ങി നിൽക്കുന്ന അച്ഛനും അമ്മയ്ക്കുമരികിലേക്ക് വാക്കറിന്റെ സഹായത്തിലാണ് കുഞ്ഞ് നടന്നടുക്കുന്നത്. നിറചിരിയുമായെത്തുന്ന മകനെ വാരിപ്പുണരുകയാണ് ആ അച്ഛനും അമ്മയും. വിവാഹ വേഷത്തിൽ അമ്മയെക്കണ്ട് സന്തോഷവാനായി വാക്കറും ഉരുട്ടി പാഞ്ഞടുക്കുന്ന പിയേഴ്സൺ എന്ന ഈ കുട്ടിയുടെ വിഡിയോ ആരുടേയും കണ്ണുകൾ ഈറനണിയിക്കും. 

അമ്മയ്ക്കുള്ള വിവാഹ മോതിരവുമായി നിൽക്കുകയായിരുന്ന പിയേഴ്സൺ വധുവായൊരുങ്ങി നിൽക്കുന്ന അമ്മയെ കണ്ട് ‘ഹായ് മം’  എന്നുറക്കെ വിളിച്ചുകൊണ്ടാണ് അവർക്കരികിലേക്ക് എത്തുന്നത്. ‘എത്ര ശക്തവും പ്രചോദനവുമാണ് ഈ കുട്ടി. അവന്റെ ആ ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അവന്റെ ആ നിറചിരിയാണ് ഈ കുഞ്ഞു വിഡിയോയിലെ ഏറ്റവും സുന്ദരമായ കാഴ്ച. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഹൃദയംകവരുന്ന ഈ വിഡിയോയ്ക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാർ. 

English Summary : Cute video of specially abled boy walks down the aisle on parent's wedding

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA