ഒരു നിമിഷത്തെ അശ്രദ്ധ, കാത്തിരിക്കുന്നത് വൻ അപകടം; ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ കയറ്റുന്നവർ ശ്രദ്ധിക്കുക

kerala-police-share-safety-tips-for-two-wheeler-riders-with-children
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നവർക്കുള്ള സുരക്ഷാ മുന്നറിയിപ്പുമായി ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ അവരെ വണ്ടിയിലിരുത്തി എന്തെങ്കിലും ആവശ്യത്തിനായി വണ്ടിയിൽ നിന്ന് ഇറങ്ങിയാൽ വണ്ടി ഓഫ് ചെയ്ത് താക്കോൽ പുറത്തെടുക്കണമെന്ന് ഓർമിപ്പിക്കുകയാണ് ഈ പോസ്റ്റിൽ.  

കേരള പൊലീസ് പങ്കുവച്ച കുറിപ്പ്

‘ഇരുചക്രവാഹനങ്ങളിൽ പ്രത്യേകിച്ച് ഗിയർലെസ് മോട്ടോർ സൈക്കിളിൽ കുട്ടികളെ ഇരുത്തി, അല്ലെങ്കിൽ കുട്ടികളെ അടുത്ത് നിറുത്തി തൽക്കാല ആവശ്യത്തിനായി ഇറങ്ങുമ്പാൾ വാഹനം ഓഫ് ചെയ്ത് താക്കോൽ ഊരിയെടുത്തു എന്ന് ഉറപ്പു വരുത്തുക. ഇത്തരം വാഹനങ്ങളിൽ കുട്ടികളെ ഇരുത്തുന്നവരും കുട്ടികളുടെ സമീപത്ത് ഈ വാഹനങ്ങൾ നിർത്തി സംസാരിക്കുന്നവരും വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. കൊച്ചുകുട്ടികൾ വികൃതികളാണല്ലോ. പ്രത്യേകിച്ച് വണ്ടി നിർത്തി ഒന്ന് ഗേറ്റ് അടക്കാനോ, സാധനങ്ങൾ വാങ്ങാനോ എന്നു വേണ്ട ഒരു നിമിഷം വണ്ടിയിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ പോലും വണ്ടി ഓഫ് ചെയ്ത് താക്കോൽ പുറത്തെടുത്തു എന്നുറപ്പു വരുത്തേണ്ടതാണ്. കൂടാതെ കുട്ടികളെ മോട്ടോർ സൈക്കിളിന്റെ മുൻപിൽ നിർത്തി യാത്ര ചെയ്യുന്നതും ഇത്തരം അപകടങ്ങളിലേക്ക് നയിക്കും.’  

English Summary : Kerala police share safety tips for two wheeler riders with children

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA