ADVERTISEMENT

‘അനുരാഗിണീ.. ഇതായെൻ കളുരിൽ വിരിഞ്ഞ പൂക്കള്‍’ തകർപ്പൻ ഭാവങ്ങളോടെയുള്ള ഈ കുരുന്നിന്റെ പാട്ടിൽ ആരുമങ്ങലിഞ്ഞു പോകും. വാക്കുകൾ പോലും കൃത്യമായി പറയാനാകാത്ത ഈ കുഞ്ഞു പ്രായത്തിനെ വെല്ലും ആത്മവിശ്വാസത്തിലാണ് കക്ഷിയുടെ ആലാപനം. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോയിലെ കുരുന്നിന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.

 

താരങ്ങളുൾപ്പെടെ നിരവധിപ്പേരാണ് ഈ കുട്ടി 'ഭാവഗായിക' യുടെ വിഡിയോ പങ്കുവയ്ക്കുന്നത്. ‘നാളത്തെ താരം ആകുക തന്നെ ചെയ്യും ഒരുപാടു ഇഷ്ടപ്പെട്ടു കുഞ്ഞേ’ എന്നാണ് വിഡിയോ പങ്കുവെച്ച് നടൻ സാജൻ പള്ളുരുത്തി കുറിച്ചത്.

 

‘ആ മുഖത്തെ ഭാവം ഇതുവരെ ഒരു ഗായകനും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല അത്ര സുന്ദരം’, ‘കാത്തിരുന്നു കിട്ടിയ ഒരു പാട്ടുകാരി.ആ ഭാവം അതിഗംഭീരം’, ‘ഇത്ര കുഞ്ഞിലേ ഈശ്വരൻ അറിഞ്ഞുനൽകിയ അനുഗ്രഹം നാളത്തെ താരമാകും തീർച്ച’  തുടങ്ങി ആയിരക്കണക്കിന് കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. 

 

English Summary :  Little girl's singing video with cute expression

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com